പ്രസ് ക്ലബുമായുള്ളത് അരനൂറ്റാണ്ടിന്റെ ആത്മബന്ധം : മന്ത്രി സി പി ജോണ്‍

തിരു : വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലം മുതലുള്ള ആത്മബന്ധമാണ് തിരുവനന്തപുരം പ്രസ് ക്ലബുമായുള്ളതെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. പ്രസ് ക്ലബിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബിലും ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലും നവീന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ഒരു വര്‍ഷം നീളുന്ന വജ്രബൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തര്‍ദേശീയ സെമിനാറുകള്‍, ലോക മാധ്യമ സമ്മേളനം, എക്‌സിബിഷനുകള്‍, കായിക-കലാമേളകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍, സംഘാടകസമിതി ചെയര്‍മാന്‍ കരിയം രവി, ജനറല്‍ കണ്‍വീനര്‍ ജോയ് നായര്‍, വെസ് ചെയര്‍മാന്‍മാരായ റസാഖ് കളത്തിങ്കല്‍, എപി ജിനന്‍, സബ് കമ്മിറ്റി ചെയര്‍മാന്‍മാരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍,കെ പി കൈലാസ് നാഥ്, എം ഹരികുമാര്‍, രമേഷ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *