ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു.ട്രിപ്പിൾ ജംപിലും പാരാ അത്‌ലറ്റിക്സിൽ എഫ്-57 ഷോട്ട്‌പുട്ടിലും ഇന്ത്യ ഇരട്ടമെഡലുകൾ നേടി. വനിതകളുടെ ബോക്സിംഗിലും ഇന്ത്യ ഇരട്ട സ്വർണം നേടി.
പുരുഷൻമാരുടെ എഫ് -57 ഷോട്ട്പുട്ടിൽ സോമൻ റാണ സ്വർണവും ശുഭം ജുയൽ വെള്ളിയും നേടി. സോമൻ റാണ 13.40 മീറ്ററും ശുഭം 13.28 മീറ്ററും എറിഞ്ഞാണ് മെഡൽ നേടിയത്. ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ പ്രവീൺ ചിത്രവേ. വെള്ളിമെഡൽ നേടി. സെൽവപ്രഭു മാരനാണ് വെങ്കലം. 16.68 മീറ്റർ കണ്ടെത്തിയാണ് പ്രവീണിന്റെ വെള്ളിനേട്ടം. സെൽവ പ്രഭു 16.52 മീറ്റർ ദൂരമാണ് കണ്ടെത്തിയത്. 16.72 മീറ്റർ ചാടിയ ജമൈക്കയുടെ ജോർദാൻ സ്കോട്ടിനാണ് സ്വർണം.
വനിതകളുടെ ബോക്സിംഗിലാണ് ഇന്ത്യ ഇരട്ട സ്വർണ നേട്ടം. 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്‌സ്മിൻ ലംബോറിയ എന്നിവരാണ് ഇന്ത്യക്കായി സ്വർണം ഇടിച്ചിട്ടത്. അതേസമയം പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ജദ്ദുമണി സിംഗ് ഫൈനലിൽ പരാജയപ്പെട്ട് വെള്ളി മെഡൽ നേടി. ആസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0ത്തിനായിരുന്നു ജദ്ദുമണി പരാജയപ്പെട്ടത്. കാനഡയുടെ സ്കാർലെറ്റ് സവന്നയെ തോൽപ്പിച്ചാണ് പ്രീതി സ്വർണം നേടിയത്. നോർത്തേൺ അയർലൻഡിന്റെ മിഖായേല വാൽഷിനെ തോൽപ്പിച്ചാണ് ജയ്‌സമിൻ സിംഗ് ബോക്സിംഗ് റിംഗിൽ ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്.