admin

കുവൈറ്റ് ആക്രമണം സംയുക്ത സേനയുമായി സൗദി

ദുബായ്∙ കുവൈത്തിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. ആളപായമില്ല. ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകൾക്കു നേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. അമേരിക്കൻ യുദ്ധ വിമാനത്തിന്റെ അകമ്പടിയോടെ നീങ്ങിയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. യാത്ര തുടരാനാകാതെ 4 കപ്പലുകൾ മടങ്ങിയതായി ഇറാൻ റവലൂഷനറി ഗാർഡ് അവകാശപ്പെട്ടു. 20 ലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി എത്തിയ രണ്ട് വലിയ കപ്പലുകൾ (വിഎൽസിസി) ഹോർമുസ് കടന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹൂതി വിമതരുടെ…

Read More

തെരുവ് നായ ആക്രമണം: നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട്

കൊച്ചി:തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റാൽ നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കണ്ണൂർ എരുവേശ്ശി പഞ്ചായത്ത് തെരുവുനായ ആക്രമണത്തിൽ നഷ്ടപരിഹാരം നൽകണമെന്നുള്ള കീഴ്ക്കോടതി വിധി ശരിവെച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പരാതി ലഭിച്ചില്ലെന്ന കാരണത്താൽ പഞ്ചായത്തിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. തെരുവുനായ നിയന്ത്രണത്തിനുള്ള നിർബന്ധിത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് ഗുരുതര വീഴ്ചയാണ്. ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ല. ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിർവഹിച്ചില്ലെങ്കിൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകണം. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ…

Read More

കനത്ത മഴ, പലയിടത്തും ഉരുള്‍പൊട്ടല്‍, 3 മരണം

തിരുവനന്തപുരം∙ സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുണ്ടായി. മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട്…

Read More

ഇരുപത് ലക്ഷം ജന സംഖ്യയുള്ള നഗരങ്ങളിലേ മെട്രോ അനുവദിക്കൂ

തിരുവനന്തപുരം: ഇരുപത് ലക്ഷം ജന സംഖ്യയുള്ള നഗരങ്ങളിലേ മെട്രോ അനുവദിക്കൂവെന്ന മാനദണ്ഡം കേന്ദ്രം കർശനമാക്കിയതോടെ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ തുലാസിൽ. 16.79 ലക്ഷമാണ് തിരുവനന്തപുരത്തെ ജനസംഖ്യ. കോഴിക്കോട്ട് ആറ്ലക്ഷത്തോളമേയുള്ളൂ.   കോയമ്പത്തൂർ, മധുര നഗരങ്ങളിൽ മെട്രോയ്ക്കുള്ള അപേക്ഷ കേന്ദ്രം നിരസിച്ചതാണ് ആശങ്ക സൃഷ്ടിച്ചത്. രണ്ടിടത്തും 15ലക്ഷം വീതമാണ് ജനസംഖ്യ. അതേസമയം, 20 ലക്ഷം ജനസംഖ്യയില്ലെങ്കിലും തലസ്ഥാന നഗരങ്ങൾക്ക് മെട്രോ അനുവദിക്കാറുണ്ട്. ബിഹാറിന്റെ തലസ്ഥാനമായ പട്ന(17ലക്ഷം), മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാൽ(18.8ലക്ഷം) എന്നിവിടങ്ങളിൽ അനുവദിച്ചിരുന്നു. തിരുവനന്തപുരം നഗരസഭ ബി.ജെ.പി…

Read More

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, ഒരു കുടംബത്തെ കാണാതായി

തിരുവനന്തപുരം സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാ​ഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടി. തൊടുപുഴയ്ക്ക് സമീപം രണ്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി….

Read More

ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; രണ്ട് മരണം, ഒരാളെ കാണാതായി, വീടുകൾ തകർന്നു

തൊടുപുഴ: മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ. രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് മരണമുണ്ടായത്. പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ മുങ്ങി. ഇടുക്കി ജില്ലയിലും മണ്ണിടിച്ചിലും ഉരുൾ പൊട്ടലുണ്ടായി. തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ ഒരു സ്ത്രീ മരിച്ചു.മഷിക്കല്ലേൽ രവി നാരയണന്റെഭാര്യ…

Read More

ഞാൻ ക്ഷമിച്ചു കേട്ടോ’… ഡൽഹി സമരത്തിൽ വിദ്യാർഥികൾ അധിക്ഷേപിച്ചു; പക്ഷേ മാപ്പ് നൽകി; പരാതിയുമായി മോദിയുടെ പുതിയ റീൽ

ന്യൂഡൽഹി: അർധരാത്രി വീണ്ടും സോഷ്യൽമീഡിയ ലൈവ് വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്തർ മന്തർ സമരത്തിൽ വിദ്യാർഥികൾ തന്നെ അധിക്ഷേപിച്ചെന്ന പരാതിയുമായാണ് മോദി വീഡിയോയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ, തന്നെ വിദ്യാർഥികൾ അധിക്ഷേപിച്ചുവെന്നാണ് പ്രധാനമന്ത്രിയുടെ പരാതി. അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും മുതിർന്നവർ കുട്ടികളെ തിരുത്തണമെന്നും മോദി പറഞ്ഞു. തനിക്കെതിരെ അധിക്ഷേപം നടത്തിയവരോട് ക്ഷമിച്ചുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമൂഹത്തോടും ഇതേ ക്ഷമാശീലം സ്വീകരിക്കാൻ ആഹ്വാനം ചെയ്തു. യുവാക്കൾക്ക് തെറ്റുകൾ തിരുത്താൻ പ്രായമുണ്ടെന്നും…

Read More

കനത്ത മഴ തുടരുന്നു: അഞ്ച് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഇടുക്കിയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലാണ് അവധി. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണു മഴയ്ക്കു കാരണം. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,…

Read More

വീടിന്റെ ടോയ്‌ലറ്റിൽ ഏഴടി നീളമുള്ള മുതല

ഗാന്ധിനഗർ: വീടിന്റെ ടോയ്‌ലറ്റിൽ ഏഴടി നീളമുള്ള മുതലയെ കണ്ടെത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ അർദ്ധരാത്രിയിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വളർത്തുനായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ടോയ്‌ലറ്റിന‌ുള്ളിൽ ഭീമാകാരനായ മുതലയെ കണ്ട ഉടൻതന്നെ പരിഭ്രാന്തരായി കുടുംബാംഗങ്ങൾ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക വൈൽഡ് ലൈഫ് റെസ്‌ക്യൂ ഫൗണ്ടേഷന്റെ വോളന്റിയർമാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടി. തുടർന്ന് അടുത്തുള്ള കുളത്തിൽ മുതലയെ തുറന്നുവിടുകയായിരുന്നു. മുതലയെ…

Read More

വർണവിസ്മയവുമായി കിളിമാനൂരിൽ ‘ജേഡ് വൈൻ’

കിളിമാനൂർ: കിളിമാനൂരിൽ കാഴ്ചയുടെ വിരുന്നൊരുക്കി ജേഡ് വൈൻ പൂത്തിറങ്ങി.പുളിമാത്ത് ചട്ടിണി മാമി – ഹാപ്പിക്കോ റസ്റ്റോറന്റിലാണ് ഫിലിപ്പീൻസിലെ മഴക്കാടുകളിൽ സ്വഭാവികമായി കാണുന്ന വള്ളിച്ചെടിയായ ചുവന്ന ജേഡ് വൈൻ പൂത്തിറങ്ങിയത്. തൃശൂർ മണ്ണുത്തിയിൽ നിന്ന് ഒരു വർഷം മുൻപ് വാങ്ങിയ തൈകളാണ് നട്ടത്.റെസ്റ്റോറന്റ് ഗാർഡന്റെ മദ്ധ്യഭാഗത്ത് സ്ഥാപിച്ച ആർച്ചിലായിരുന്നു വള്ളികൾ പടർത്തിയത്.പൂത്ത് തുടങ്ങിയപ്പോൾ തീ നാളം പോലെ പൂക്കൾ. വേഴാമ്പലിന്റെ ചുണ്ട് പോലെ തോന്നുന്ന പൂക്കുലകൾ കാണുന്നതിനാൽ ഇതിനെ വേഴാമ്പൽ പൂവ് എന്നും വിളിക്കാറുണ്ട്.കേരളത്തിലെ തനതു കലാവസ്ഥയിലും ജേഡ്…

Read More