കുവൈറ്റ് ആക്രമണം സംയുക്ത സേനയുമായി സൗദി

ദുബായ്∙ കുവൈത്തിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. ആളപായമില്ല. ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകൾക്കു നേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. അമേരിക്കൻ യുദ്ധ വിമാനത്തിന്റെ അകമ്പടിയോടെ നീങ്ങിയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

യാത്ര തുടരാനാകാതെ 4 കപ്പലുകൾ മടങ്ങിയതായി ഇറാൻ റവലൂഷനറി ഗാർഡ് അവകാശപ്പെട്ടു. 20 ലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി എത്തിയ രണ്ട് വലിയ കപ്പലുകൾ (വിഎൽസിസി) ഹോർമുസ് കടന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹൂതി വിമതരുടെ ഭീഷണി നിലനിൽക്കെ 25 ചരക്കു കപ്പലുകൾ ചെങ്കടലിലെ ബാബ് അൽ മൻദപ് കടന്നു.

∙13 രാജ്യങ്ങളുടെ സേനയ്ക്ക്‌ സൗദി നീക്കം
പശ്ചിമേഷ്യയിലെ സമുദ്ര പാതകളിൽ ചരക്കു നീക്കം സുഗമമാക്കാൻ സൗദിയും 13 രാജ്യങ്ങളും ചേർന്നു സംയുക്ത സേന രൂപീകരിക്കുന്നു. യെമനിലെ ഹൂതികളും ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘങ്ങളും ചേർന്നു ചെങ്കടലിൽ തുടർച്ചയായി ആക്രമണം അഴിച്ചു വിട്ടതോടെയാണു സൗദി സഖ്യത്തിനു തയാറായത്.

തുർക്കി, പാക്കിസ്ഥാൻ, ഈജിപ്ത്, സുഡാൻ, ജിബൂത്തി തുടങ്ങിയ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. യൂറോപ്യൻ രാജ്യങ്ങൾ സഖ്യത്തെ പിന്തുണയ്ക്കുമെന്നു സൗദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *