സ്‌ക്രൂഡ്രൈവര്‍ സെറ്റുകള്‍ക്ക് ഓഫറുമായി ആമസോണ്‍

ഹൈ ക്വാളിറ്റി സ്‌ക്രൂഡ്രൈവര്‍ സെറ്റുകള്‍ ഏറ്റവും വിലക്കുറവില്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. Lifelong 38 Bits Electric Screwdriver Kit വാങ്ങാന്‍ ക്ലിക് ചെയ്യുക- 50% ഡിസ്‌കൗണ്ടില്‍ 1,499 രൂപയ്ക്ക് ലഭിക്കുന്ന ലൈഫ് ലോങിന്റെ ഇലക്ട്രിക് സ്‌ക്രൂ ഡ്രൈവര്‍ കിറ്റ്. റീച്ചാര്‍ജബിള്‍, 500 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ് സി, മാഗ്‌നറ്റിക് ടിപ്, 150 ആര്‍പിഎം സ്പീഡ്, ഡ്യുവല്‍ ടോര്‍ക് കണ്‍ട്രോള്‍. BOSCH 22-Piece T-Handle Bit Ratchet Screwdriver Set – 14% ഡിസ്‌കൗണ്ടില്‍ 1,949…

Read More

ലൈസന്‍സില്ലാതെ വിമാനം പറത്തിയത് 16 വര്‍ഷം; അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 900-ലേറെ, പൈലറ്റ് അറസ്റ്റില്‍

ടൊറന്റോ: ലൈസന്‍സില്ലാതെ വര്‍ഷങ്ങളോളം വിമാനം പറത്തിയ റിട്ടയേഡ് പൈലറ്റ് അറസ്റ്റില്‍. കാനഡയിലാണ് സംഭവം. എയര്‍ കാനഡ വിമാനക്കമ്പനിയില്‍നിന്ന് വിരമിച്ച ജിയോഫ്രി വാള്‍ എന്നയാളാണ് പിടിയിലായത്. ക്യാപ്റ്റനായി സേവനം അനുഷ്ഠിക്കാന്‍ ആവശ്യമായ ലൈസന്‍സ് ഇല്ലാതെ ആയിരുന്നു വാള്‍, പതിനാറുകൊല്ലത്തിലധികം കാലം നൂറുകണക്കിന് വിമാനങ്ങള്‍ പറത്തിയതെന്ന് കനേഡിയന്‍ പോലീസ് പറഞ്ഞു. ജൂണ്‍ ഒന്നാം തീയതിയാണ് വാള്‍ അറസ്റ്റിലായത്. 2009-നും 2025-നും ഇടയില്‍ 900-ല്‍ അധികം വിമാനങ്ങള്‍ വാള്‍ പറത്തിയിട്ടുണ്ട്. ഇതില്‍ ആഭ്യന്തര സര്‍വീസുകളും അന്താരാഷ്ട്ര സര്‍വീസുകളുമുണ്ട്. ലൈസന്‍സ് ഇല്ലാതെ, നിര്‍ബന്ധിത…

Read More

സിഐ വിപിനെ തിരിച്ചുകൊണ്ടുവന്നത് മുന്‍ ഇടത് എംഎല്‍എ- മേയര്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബിജെപി കൗണ്‍സിലറെ അറസ്റ്റുചെയ്ത വിഷയത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. വാഴോട്ടുകോണം കൗണ്‍സിലറായ ആര്‍. സുഗതനെയാണ് പോലീസ് ഇന്നലെ അര്‍ധരാത്രിയോടെ വീട്ടിലെത്തി അറസ്റ്റുചെയതത്. സുഗതനെ പോലീസ് മനപ്പൂര്‍വം കുടുക്കിയതാണെന്നും ഇതിനുപിന്നില്‍ ഒരു മുന്‍ എല്‍ഡിഎഫ് എംഎല്‍എയും വട്ടിയൂര്‍ക്കാവ് സിഐ വിപിനും ആണെന്ന് വി.വി. രാജേഷ് ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കേസുകള്‍ മാത്രമാണ് സുഗതന്റെ പേരിലുള്ളതെന്നും അത്തരത്തിലുള്ള നൂറുകണക്കിന് കേസുകള്‍ തന്റെ പേരിലുമുണ്ടെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ മാനസികാവസ്ഥയുള്ള പോലീസ് ഉദ്യോഗസ്ഥനാണ്…

Read More

ബിനോയ് വിശ്വം ഉപജാപകവൃന്ദത്തിന്റെ പിടിയില്‍, സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്നും വിമര്‍ശനം ഉയര്‍ന്നു. ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനമില്ലെന്നും ഉപജാപകസംഘങ്ങള്‍ പറയുന്നതാണ് അദ്ദേഹം കേള്‍ക്കുന്നതെന്നുമായിരുന്നു വിമര്‍ശനം. ബിനോയ് വിശ്വത്തെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. സിപിഐക്ക് സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെനിന്നാണ് നേതൃത്വത്തിന് നേര്‍ക്ക് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൊല്ലം ജില്ലയില്‍ നാലു സീറ്റുകളിലാണ് സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ജയിച്ചത് ഒരിടത്ത് മാത്രമാണ്. എല്ലാ…

Read More

വയനാട്ടില്‍ വീണ്ടും ആനക്കലി; കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയില്‍ താമസിക്കുന്ന രാജു(65)വാണ് മരിച്ചത്. ബുധനാഴ്ച രാവില 10-ഓടെയാണ് ആക്രണമണമുണ്ടായത്.തിരുനെല്ലി കാട്ടിക്കുളത്തുവെച്ചുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കേ ഉച്ചയോടെയായിരുന്നു മരണം. തോട്ടം തൊഴിലാളിയായിരുന്നു ഇദ്ദേഹം.രാവിലെ അഞ്ചരയോടെ വെള്ളാഞ്ചേരി പ്രദേശത്തിറങ്ങിയ കാട്ടാന പ്രദേശത്ത് മണിക്കൂറുകളോളം ഭീതിപരത്തി. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്തുന്നതിനിടെ, രാജു മുന്നില്‍പ്പെടുകയായിരുന്നു. ആനയെ പിന്നീട്…

Read More

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂല്‍ കോണ്‍ഗ്രസ് വിമതരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സുസ്മിതാ ദേവില്‍ നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്.രാജ്യസഭാ അധ്യക്ഷന്‍ സി പി രാധാകൃഷ്ണന് രാജിക്കത്ത് നല്‍കിയ സുസ്മിതാദേവ് , പാര്‍ട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനര്‍ജിക്ക് കത്ത് നല്‍കി. തൊട്ടുപിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി. ഉടന്‍ ബിജെപി അംഗത്വം എടുത്തേക്കും എന്നാണ്…

Read More

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂണ്‍ 15നായിരിക്കും സന്ദര്‍ശനം. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 10…

Read More

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. ജോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെയാണ് വി ജോയ് ജില്ലാ സെക്രട്ടറിയുടെ ചുമതല എ എ റഹീമിന് നല്‍കിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോയിയെ തിരികെ കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വി ശിവന്‍കുട്ടി, ഡി.കെ മുരളി, കെ എസ് സുനില്‍കുമാര്‍ എന്നിവരും ജില്ലാ സെക്രട്ടറി ആകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ജോയിക്കൊപ്പമായിരുന്നു.അതേസമയം, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വി…

Read More

കാട്ടാന ആക്രമണത്തില്‍ ; തിരുനെല്ലിയില്‍ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.ഏറെ മണിക്കൂറുകള്‍ ഭീതി പരത്തിയ ഒറ്റയാനെ…

Read More

വയനാട്ടില്‍ 5 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടില്‍ 5 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവില്‍ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാര്‍ഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.ചികിത്സയില്‍ ഉണ്ടായിരുന്ന 68 പേരില്‍ 30…

Read More