സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം’; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി ഗതാഗത മന്ത്രി സി പി ജോണുമായി ചർച്ച നടത്തി ഉടമകൾ. തിരുവനന്തപുരത്ത് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വൻ നഷ്‌ടത്തിലായെന്നാണ് ഉടമകൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക് വിളിച്ചത്. സ്വകാര്യ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റിന്റെ പണം സർക്കാർ നൽകണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക്…