മേപ്പാടി: ആശുപത്രിക്ക് കിടക്കയിൽ നിന്നും പ്രിയപ്പെട്ട വിക്രം റാണയെ ചൂണ്ടിക്കാണിക്കാൻ കുഞ്ചു എത്തി.
ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു സേഫ്റ്റി എൻജിനീയറാണ് കുഞ്ചുവാണ് വിക്രം റാണ തെറിച്ചുവീണ സ്ഥലം കാണിക്കാനായി എത്തിയത്. കുഞ്ചു ചൂണ്ടിക്കാണിച്ച അതേ സ്ഥലത്തുനിന്നു തന്നെ റാണയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
തുരങ്കപാത പദ്ധതി പ്രദേശത്തെജോലിക്കാർ എന്നതിന് അപ്പുറം റാണയും കുഞ്ചുവും നല്ല സുഹൃത്തുക്കൾ ആയിരുന്നു. കുഞ്ചുവിന്റെ വിരൽത്തുമ്പിൽ നിന്നുമാണ് റാണയെ മരണം തട്ടിയെടുക്കുന്നത്.
ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് മീനാക്ഷിയിലെ ചായക്കടയിൽ നിന്നും ഇരുവരും ചായകുടിച്ച് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് വലിയ ശബ്ദത്തിൽ മണ്ണും വെള്ളവും എല്ലാം ആർത്തലച്ച് എത്തിയത്. വിക്രം റാണ തെറിച്ചുവീണത് കുഞ്ചുനേർക്കുനേർ കണ്ടു. ദുരന്തം കൺമുമ്പിൽ കണ്ട് എല്ലാവരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കുഞ്ചു ദുരന്തമുഖത്തേക്കാണ് ഓടിയത്. തൊട്ടുമുൻപിൽ വിക്രം റാണയുണ്ടായിരുന്നു. റാണയെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു കുഞ്ചുവിന്റെ ലക്ഷ്യം. എന്നാൽ വിധി മറിച്ചായിരുന്നു. ഓടുന്നതിനിടയിൽ വീണുപോയ കുഞ്ചുവിനെ മണ്ണ് ഒഴുക്കിക്കൊണ്ടുവന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ചുവിനെ രക്ഷപ്പെടുത്തിയത്. ആറുദിവസമായി തെരച്ചിൽ തുടരുമ്പോഴും റാണയെ കണ്ടെത്താൻ കഴിയുമെന്ന് കുഞ്ചുവിന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പ്രത്യേക അനുമതിയോടെ ഞായറാഴ്ച ആശുപത്രിയിൽ നിന്നും കുഞ്ചു ദുരന്തഭൂമിയിലേക്ക് എത്തിയത്.
തുടർന്ന് കുഞ്ചു ചൂണ്ടിക്കാട്ടിയ സ്ഥലത്തുതന്നെ റാണയെ കണ്ടെത്താനും കഴിഞ്ഞു. റാണ ഉൾപ്പെടെ 8 സഹപ്രവർത്തകരെയാണ് കുഞ്ചുവിന് നഷ്ടമായത്. തുരങ്കപാത മണ്ണിടിച്ചിൽ ദുരന്തത്തിൽ പരിക്കേറ്റ ഏക മലയാളി കൂടിയാണ് കുഞ്ചു.
വിക്രം റാണയെ കണ്ടെത്താൻ ആശുപത്രി കിടക്കയിൽ നിന്നും കുഞ്ചു എത്തി