ആട്ടിൻപാൽ കൊണ്ട് സോപ്പ് ഉണ്ടാക്കാം

കണ്ണൂർ: ആയിരത്തോളം മലബാറി ആടുകളെ ക‌‌ർഷകർക്ക് നൽകി പാൽ തിരികെവാങ്ങി മലയാളി സംരംഭകൻ സോപ്പുണ്ടാക്കി; ഇൻഡോ-യൂറോപ്യൻ സ്റ്റൈൽ ആട്ടിൻപാൽ സോപ്പ് !   സിംഗപ്പൂർ, കംബോഡിയ, വിയറ്റ്നാം, ഹോങ്കോംഗ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ. സിംഗപ്പൂർ, ഒമാൻ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി. കണ്ണൂർ കാപ്പാട് ആറ്റടപ്പയിലെ നിധിൻ പാടിച്ചാലിൻ്റെ ഇൻഡോ-യൂറോപ്യൻ സംരംഭം അങ്ങനെ കൊച്ചുധവളവിപ്ളവമായി. ആറായിരത്തോളം സാമ്പിളുകളുടെ പരിശോധനയും വിദേശങ്ങളിൽ പഠനങ്ങളും നടത്തിയ ശേഷം സ്പെയിൻ, പാരിസ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് നിർമ്മാണരീതി പഠിച്ചത്….

Read More

കുട്ടികളിലെ തലവേദന സ്കൂളിൽ പോകാനുള്ള മടി കാരണമാവില്ല; മൈഗ്രേനാവാം, ചില ലക്ഷണങ്ങൾ അവഗണിക്കരുത്

കുട്ടികൾ കടുത്ത തലവേദനയെന്ന് പരാതിപ്പെടുമ്പോൾ അത് സ്കൂളിൽ പോകാതിരിക്കാനോ ഹോംവർക്ക് മാറ്റിവെക്കാനോ ഉള്ള ഒരു ഒഴിവുകഴിവായിട്ടാണ് ബഹുഭൂരിഭാഗം രക്ഷിതാക്കളും കാണാറുള്ളത്. എന്നാൽ ആ സംശയങ്ങളെ തിരുത്തുന്നതാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ എക്സിൽ പങ്കുവെച്ച കുറിപ്പ്. ഏകദേശം 10 ശതമാനം കുട്ടികളെ മൈഗ്രേൻ ബാധിക്കുന്നുണ്ടെന്നും അതിൽ പകുതിയോളം പേർക്കും 12 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ആദ്യ ആക്രമണം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രായത്തിനനുസരിച്ച് ഇതിന്റെ വ്യാപനം വർദ്ധിക്കുന്നതായും ഡോ. സുധീർ കുമാർ…

Read More

അടുക്കളയിൽ ഈച്ച വരാതെ സൂക്ഷിക്കാം

എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോഴൊക്കെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന മാവിലോ പൊടികളിലോ കുഞ്ഞു വണ്ടുകളെയോ ഈച്ചകളെയോ കാണാറില്ലേ? നമ്മൾ പോലുമറിയാതെ ഇവയെ ആകർഷിക്കുന്ന പ്രധാന കാരണക്കാർ നമ്മൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ചില സാധാരണ ഭക്ഷണസാധനങ്ങൾ തന്നെയാണ്. പഞ്ചസാരയും മധുരപലഹാരങ്ങളും ഉറുമ്പുകളുടെയും മറ്റ് പ്രാണികളുടെയും പ്രധാന ആകർഷണമാണ് പഞ്ചസാരയും മധുരപലഹാരങ്ങളും. തുറന്നുവയ്ക്കുന്ന മധുരപലഹാരങ്ങൾ, സിറപ്പുകൾ, തേൻ എന്നിവയോടൊപ്പം ഷെൽഫിൽ വീഴുന്ന ചെറിയ പഞ്ചസാരത്തരികൾ പോലും ഉറുമ്പുകളെ കൂട്ടത്തോടെ ക്ഷണിച്ചുവരുത്തും. മാംസം പച്ചയോ വേവിച്ചതോ ആയ മാംസത്തിൽ നിന്നുള്ള ശക്തമായ ഗന്ധവും പ്രോട്ടീനും…

Read More

ഫ്ലാസ്ക് പഴയതോ,​ പുതിയതാക്കാൻ ഒന്നു പരീക്ഷിക്കാം

ചായയും കാപ്പിയും ചൂടോടെ സൂക്ഷിക്കാൻ മിക്ക വീടുകളിലും ഫ്ലാസ്ക് ഉപയോഗിക്കാറുണ്ട്. സ്ഥിരമായി ചായയോ കാപ്പിയോ ഉപയോഗിച്ച് കഴിഞ്ഞാൽ ഫ്ലാസ്കിന്റെ അകത്ത് തവിട്ടുനിറത്തിലുള്ള കറയും ചായയുടെ മണവും പിടിക്കുന്നത് സാധാരണമാണ്. എത്ര കഴുകിയാലും പഴയ ചായയുടെ മണം പോകാതെ നിൽക്കുന്നതും പലരുടെയും പരാതിയാണ്. സാധാരണ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാൽ ഉപരിതലത്തിലെ അഴുക്ക് മാറിയേക്കാം. എന്നാൽ ഫ്ലാസ്കിന്റെ അടിഭാഗത്തും കോണുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറയും ഗന്ധവും പൂർണമായി മാറണമെന്നില്ല. ഇതിനായി വീട്ടിൽ എളുപ്പം ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിക്കാം. ഫ്ലാസ്ക്…

Read More

കുഞ്ഞിൻ്റെ വളർച്ചയിൽ ഓരോ ഘട്ടത്തിലും വേണം ശ്രദ്ധ

ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണ് ജനനം മുതല്‍ ഒരു വയസ്സ് വരെയുള്ള കാലയളവ്. ഈ പ്രായത്തെയാണ് ശൈശവം (Infancy) എന്ന് വിളിക്കുന്നത്. ഈ സമയത്താണ് കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അതിനാല്‍ ഈ കാലഘട്ടത്തില്‍ ലഭിക്കുന്ന സ്‌നേഹവും പരിചരണവും സുരക്ഷിതത്വവും കുഞ്ഞിന്റെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.   1. കുഞ്ഞിന് സ്‌നേഹവും സുരക്ഷിതത്വവും നല്‍കുക കുഞ്ഞ് കരയുമ്പോള്‍ അതിനെ അവഗണിക്കാതെ സ്‌നേഹത്തോടെ ആശ്വസിപ്പിക്കുകയും ആവശ്യമായ…

Read More

മുട്ട പഫ്സ് ചരിത്രം ഇങ്ങനെ

കേരളീയരുടെ ലഘുഭക്ഷണ ശീലങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയ ഒരു രുചിയുണ്ട്. ഒരു ബേക്കറിയിൽ കാലുകുത്തിയാൽ ആദ്യം കണ്ണ് പോകുന്ന ആ എവർഗ്രീൻ താരം… അതേ, നമ്മുടെ സ്വന്തം പഫ്സുകൾ! മുട്ട, മീറ്റ്, വെജ് അങ്ങനെ നിരനിരയായി ഭക്ഷണപ്രേമികളെ കാത്തിരിക്കുന്ന പഫ്സ് രുചികൾ… പക്ഷേ, എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ… ഇത് ആരാണ് ആദ്യമായി ഉണ്ടാക്കിയതെന്ന്? അല്ലെങ്കിൽ എന്ന് മുതലാണ് ഇത് നമ്മുടെ നാട്ടിലെത്തിയതെന്ന്? 1939– തലശ്ശേരിയിൽ നിന്നൊരു സ്വപ്നം കാലം 1939… തലശ്ശേരിയിൽ നിന്ന് നാല് സഹോദരന്മാർ കൊച്ചിയിലെത്തുന്നത് ഒരൊറ്റ…

Read More

രണ്ട് ദിവസം കൊണ്ട് 4 കിലോ ഭാരം കുറയ്ക്കാം; വൈറല്‍ പാനീയം കുടിച്ചവര്‍ ആശുപത്രിയില്‍

ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാരം കുറയ്ക്കാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കടുത്ത മലബന്ധം മാറ്റാനും വൻകുടൽ പരിശോധനകൾക്ക് മുൻപ് കുടൽ വൃത്തിയാക്കാനും പുറമേയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിസറിൻ എനിമയും പഞ്ചസാരയിടാത്ത ചായയും ചേർത്ത് കുടിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കാമെന്ന അവകാശവാദവുമായി നിരവധി ഇൻഫ്ലുവൻസറുകളാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. ഈ രീതിക്കെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിങ്…

Read More

സംശയം ഒ​രു രോഗമാണ്​

എന്താണ്​ സംശയരോഗം? ഒഥല്ലോ സിൻഡ്രോം, അഥവാ ഡെല്യൂഷനൽ ഡിസോഡർ, സംശയരോഗം എന്നിങ്ങനെ അറിയപ്പെടുന്ന ഒരു മാനസിക രോഗാവസ്ഥയാണിത്​​. തെളിവുകളുടെ പിൻബലമില്ലെങ്കിലും സ്വന്തം പങ്കാളിയെയോ കൂടപ്പിറപ്പിനെയോ അടുത്തിടപഴകുന്നവരെയോ കടുത്ത വിശ്വാസമില്ലായ്മയോ സംശയമോ കാണിക്കുന്ന പ്രത്യേക മാനസികാവസ്ഥയാണിത്. വില്യം ഷേക്സ്പിയർ എഴുതിയ ‘ഒഥല്ലോ’ എന്ന ദുരന്തനാടകത്തിൽനിന്നാണ് ‘ഒഥല്ലോ സിൻഡ്രോം’ എന്ന ഈ പേര് ഉണ്ടാകുന്നത്. പങ്കാളിയുടെ അവിഹിതം കണ്ടെത്തുമ്പോഴുള്ള വേദനയേക്കാൾ വലുതാകും അവരുടെ സംശയത്തിന്​ തെളിവുകളൊന്നും ലഭിക്കാത്തപ്പോൾ. ● സംശയം കാരണം ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത പ്രവാസിയായ ഭർത്താവ്….

Read More

മഴക്കാലത്ത് തൈര് കഴിക്കാറുണ്ടോ, ഓർക്കുക, പണി വരും

മഴക്കാലത്ത് പെട്ടെന്ന് അസുഖങ്ങൾ പിടിപ്പെടുന്നതിനാൽ ഭക്ഷണകാര്യങ്ങളിൽ പലരും പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. അത്തരത്തിൽ ഒന്നാണ് തൈരിന്റെ ഉപയോഗം കുറയ്ക്കുന്നത്. പണ്ടുമുതലെ പലരും തൈര്, മോര് പോലുള്ള ഉൽപന്നങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് ഒഴിവാക്കുന്നു. തണുത്ത കാലാവസ്ഥയിൽ തൈര് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് ശരിയാണോ? ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം നോക്കിയാലോ? തൈര് കഴിക്കുന്നത് ജലദോഷം പോലുള്ള അസുഖങ്ങൾക്ക് കാരണമാകില്ലെന്നും മറിച്ച് വൈറസുകളാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തൈരും മോരും…

Read More

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ ഇവിടെയുണ്ട്

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്ന് അറിയപ്പെടുന്നത് നീലഗിരി മൗണ്ടയിൻ റെയിൽവേ ആണ്. മേട്ടുപ്പാളയം മുതൽ ഊട്ടി വരെ മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള നീലഗിരി മൗണ്ടൻ റെയിൽവേ ആണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ. മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഈ ട്രെയിൻ ഏകദേശം അഞ്ച് മണിക്കൂർ എടുത്താണ് 46 കിലോമീറ്റർ യാത്ര പൂർത്തിയാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടാണ് ഇത്ര വേഗത കുറവ്…

Read More