ത്രിഫലചൂർണം; ഉപയോഗിക്കാൻ വരട്ടെ, അതിന് മുൻപ് അറിയാം ചില കാര്യങ്ങൾ

നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്നു ഫലങ്ങൾ ഉണക്കിപ്പൊടിച്ചതാണ് ആയുർവേദ ഔഷധമായ ത്രിഫലചൂർണം. ദഹനപ്രശ്നങ്ങൾ അകറ്റാനും സൗഖ്യമേകാനും ഇത് സഹായിക്കുന്നു. ഒരു ഭാഗം കടുക്ക, രണ്ടു ഭാഗം താന്നിക്ക, മൂന്നു ഭാഗം നെല്ലിക്ക ഇങ്ങനെയാണ് ചൂർണത്തിന് ഉപയോഗിക്കുന്നത്. ഭക്ഷണത്തിന്റെ ആഗിരണത്തിനും ദഹനത്തിനും ഈ ചൂർണം സഹായിക്കും. ത്രിഫലയിൽ ഭക്ഷ്യനാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, സസ്യസംയുക്തങ്ങൾ ഇവയുണ്ട്. ത്രിഫലയിൽ ഗാലിക് ആസിഡ് പോലുള്ള ആന്റി ഓക്സിഡന്റുകളും മറ്റ് ബയോ ആക്റ്റീവ് സംയുക്തങ്ങളും ഉണ്ട്. ഈ ഘടകങ്ങൾ ജൈവപ്രക്രിയയെ എങ്ങനെ സ്വാധീനിക്കുന്നു…

Read More

വൃക്കരോഗം തടയൂ..കരുതലെടുക്കൂ…

പല രോഗങ്ങളും ആരംഭിക്കുമ്പോൾതന്നെ ശരീരം അതിന്റെ സൂചനകൾ നൽകാറുണ്ട്. എന്നാൽ വൃക്കരോഗം നിശ്ശബ്ദമായാണ് കടന്നുവരാറ്. വർഷങ്ങളോളം ഇത് ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കില്ല. രക്തസമ്മർദം നിയന്ത്രിക്കുക, രക്തം അരിക്കുക, മെറ്റബോളിക് വേസ്റ്റ് നീക്കം ചെയ്യുക, ഫ്ലൂയിഡിന്റെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലനം തുടങ്ങി നിരവധി ജോലികൾ വൃക്കകൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണ്. ദിവസേനയുള്ള ചില ശീലങ്ങൾ വൃക്കകൾക്ക് അമിതഭാരം ഉണ്ടാക്കും. ചിലപ്പോൾ അത് ഉപ്പ് കൂടിയ ഭക്ഷണമോ ഒരു വേദനസംഹാരിയോ ആകാം. ഇത് ആവർത്തിക്കുമ്പോൾ പ്രശ്നമാകും. ഇത്തരത്തിൽ വൃക്കകൾക്ക് ദോഷം വരുത്തുന്ന ചില…

Read More

തടി കുറയേണ്ടേ,രണ്ടാഴ്ച വെറും വെള്ളം

വണ്ണം കുറയ്ക്കാൻ രണ്ടാഴ്ചയോളം വെള്ളം മാത്രം കുടിച്ച് കഠിന ഡയറ്റെടുത്ത 31കാരിക്ക് ഗുരുതര മസ്തിഷ്ക രോഗം. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 31കാരിയാണ് ഗുരുതരമായ അവസ്ഥയില്‍ തുടരുന്നത്.15 ദിവസത്തിന് ശേഷം യുവതിയുടെ ഭാരം 20 കിലോയോളം കുറഞ്ഞുവെങ്കിലും നടക്കാന്‍ കഴിയാതെയും ഓര്‍മക്കുറവുള്ള അവസ്ഥയിലുമാണ് യുവതി ഇപ്പോള്‍ എന്നാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണം ഉപേക്ഷിക്കുന്ന പരമ്പരാഗത താവോയിസ്റ്റ് രീതിയായ ബിഗുവാണ് യുവതി പിന്തുടര്‍ന്നത്. കഠിന ഡയറ്റിന് മുന്‍പ് 160 സെന്റീമീറ്റര്‍ ഉയരവും 70…

Read More

ആട്ടിൻപാൽ കൊണ്ട് സോപ്പ് ഉണ്ടാക്കാം

കണ്ണൂർ: ആയിരത്തോളം മലബാറി ആടുകളെ ക‌‌ർഷകർക്ക് നൽകി പാൽ തിരികെവാങ്ങി മലയാളി സംരംഭകൻ സോപ്പുണ്ടാക്കി; ഇൻഡോ-യൂറോപ്യൻ സ്റ്റൈൽ ആട്ടിൻപാൽ സോപ്പ് !   സിംഗപ്പൂർ, കംബോഡിയ, വിയറ്റ്നാം, ഹോങ്കോംഗ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ. സിംഗപ്പൂർ, ഒമാൻ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി. കണ്ണൂർ കാപ്പാട് ആറ്റടപ്പയിലെ നിധിൻ പാടിച്ചാലിൻ്റെ ഇൻഡോ-യൂറോപ്യൻ സംരംഭം അങ്ങനെ കൊച്ചുധവളവിപ്ളവമായി. ആറായിരത്തോളം സാമ്പിളുകളുടെ പരിശോധനയും വിദേശങ്ങളിൽ പഠനങ്ങളും നടത്തിയ ശേഷം സ്പെയിൻ, പാരിസ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് നിർമ്മാണരീതി പഠിച്ചത്….

Read More

പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്; പക്ഷേ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധവേണം

ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർധനവിലും ബീറ്റ്‌റൂട്ടിനുള്ള പങ്ക് ചെറുതൊന്നുമല്ല. രക്തയോട്ടം വർധിപ്പിക്കാനും, ബിപി കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ചുവന്ന കിഴങ്ങ്. വീടുകളിൽ സലാഡായും ജ്യൂസായും പച്ചയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, ഈ ശീലം എല്ലാവർക്കും ഒരുപോലെ സുരക്ഷിതമാണോ? ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റായ ഖുഷി ഛബ്ര അടുത്തിടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇത് ചില ആരോഗ്യപ്രശ്നങ്ങൾ…

Read More

വായയുടെ ആരോഗ്യം വ്യക്തിശുചിത്വത്തിന്റെ ലക്ഷണം

വായയുടെ ആരോഗ്യം ഒരാളുടെ വ്യക്തിശുചിത്വത്തിന്റെ ലക്ഷണമാണ്. മറ്റു ശരീരഭാഗങ്ങളെപ്പോലെ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ബാക്ടീരിയകളുടെ പ്രധാന കേന്ദ്രവും ദഹന-ശ്വസന വ്യവസ്ഥകളിലേക്കുള്ള പ്രവേശന കവാടവുമാണ് വായ. എന്നാൽ വായയുടെ ആരോഗ്യം എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. ഏത് ബ്രഷ് ഉപയോഗിക്കണം, നാവ് എങ്ങനെ ക്ലീൻ ചെയ്യണം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം നമുക്ക് ലഭിക്കാറില്ല. അതിനാൽ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് വായ സംബന്ധമായ രോഗങ്ങൾ. ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാനുളള ഉൽപന്നങ്ങൾ…

Read More

ഏത് പാലാണ് കൂടുതൽ പ്രോട്ടീൻ സമ്പന്നം

പ്രോട്ടീൻ സമ്പന്നമായ പാനീയം എന്ന് ചിന്തിക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നത് പശുവിൻ പാലാണ്. എന്നാൽ, നാം നിത്യേന കാണുന്ന പശുവിൻ പാലിനേക്കാൾ ഉയർന്ന അളവിൽ സ്വാഭാവിക പ്രോട്ടീൻ അടങ്ങിയ മറ്റ് ചില പാൽ ഇനങ്ങളുമുണ്ട്. മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും ലഭ്യമാകുന്ന പ്രധാനപ്പെട്ട 7 തരം പാലും അവയിലെ പ്രോട്ടീൻ അളവും ഏതൊക്കെയെന്ന് പരിചയപ്പെടാം. ചെമ്മരിയാട്ടിൻ പാൽ പ്രോട്ടീൻ അളവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചെമ്മരിയാട്ടിൻ പാലാണ്. 100 മില്ലിയിൽ 5 മുതൽ 6…

Read More

അടുക്കളയിൽ ഈച്ച വരാതെ സൂക്ഷിക്കാം

എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോഴൊക്കെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന മാവിലോ പൊടികളിലോ കുഞ്ഞു വണ്ടുകളെയോ ഈച്ചകളെയോ കാണാറില്ലേ? നമ്മൾ പോലുമറിയാതെ ഇവയെ ആകർഷിക്കുന്ന പ്രധാന കാരണക്കാർ നമ്മൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ചില സാധാരണ ഭക്ഷണസാധനങ്ങൾ തന്നെയാണ്. പഞ്ചസാരയും മധുരപലഹാരങ്ങളും ഉറുമ്പുകളുടെയും മറ്റ് പ്രാണികളുടെയും പ്രധാന ആകർഷണമാണ് പഞ്ചസാരയും മധുരപലഹാരങ്ങളും. തുറന്നുവയ്ക്കുന്ന മധുരപലഹാരങ്ങൾ, സിറപ്പുകൾ, തേൻ എന്നിവയോടൊപ്പം ഷെൽഫിൽ വീഴുന്ന ചെറിയ പഞ്ചസാരത്തരികൾ പോലും ഉറുമ്പുകളെ കൂട്ടത്തോടെ ക്ഷണിച്ചുവരുത്തും. മാംസം പച്ചയോ വേവിച്ചതോ ആയ മാംസത്തിൽ നിന്നുള്ള ശക്തമായ ഗന്ധവും പ്രോട്ടീനും…

Read More

ഉമിനീരില്‍ നിന്ന്‌ വായിലെ അര്‍ബുദ സാധ്യത നേരത്തെ കണ്ടെത്താന്‍ പുതുവഴി

വായിലെ അര്‍ബുദത്തിന്റെ പ്രാരംഭ സാധ്യതകള്‍ ബയോപ്‌സി ഇല്ലാതെ തന്നെ നേരത്തെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച്‌ ഐഐടി ഇന്‍ഡോറിലെ ഗവേഷകര്‍. ഉമിനീരും വായുടെ ഉള്‍ഭാഗത്ത്‌ നിന്നെടുക്കുന്ന സ്വാബും ഉപയോഗിച്ച്‌ അര്‍ബുദം തിരിച്ചറിയാനാകുമെന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ ജേണല്‍ ഓഫ്‌ കാന്‍സറില്‍ ഇത്‌ സംബന്ധിച്ച പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ഈ കണ്ടെത്തലിന്‌ പേറ്റന്റ്‌ എടുക്കുന്നതിനുള്ള അപേക്ഷയും ഗവേഷകര്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.ഐഐടി ഇന്‍ഡോര്‍ പ്രഫസര്‍ ഹേം ചന്ദ്ര ഝായുടെ നേതൃത്വത്തിലാണ്‌ ഗവേഷണം നടത്തിയത്‌. വായില്‍ അര്‍ബുദമുണ്ടെന്ന്‌ സംശയിക്കുന്ന ഭാഗത്ത്‌ നിന്ന്‌ കോശങ്ങള്‍ എടുത്ത്‌…

Read More

ഫ്ലാസ്ക് പഴയതോ,​ പുതിയതാക്കാൻ ഒന്നു പരീക്ഷിക്കാം

ചായയും കാപ്പിയും ചൂടോടെ സൂക്ഷിക്കാൻ മിക്ക വീടുകളിലും ഫ്ലാസ്ക് ഉപയോഗിക്കാറുണ്ട്. സ്ഥിരമായി ചായയോ കാപ്പിയോ ഉപയോഗിച്ച് കഴിഞ്ഞാൽ ഫ്ലാസ്കിന്റെ അകത്ത് തവിട്ടുനിറത്തിലുള്ള കറയും ചായയുടെ മണവും പിടിക്കുന്നത് സാധാരണമാണ്. എത്ര കഴുകിയാലും പഴയ ചായയുടെ മണം പോകാതെ നിൽക്കുന്നതും പലരുടെയും പരാതിയാണ്. സാധാരണ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാൽ ഉപരിതലത്തിലെ അഴുക്ക് മാറിയേക്കാം. എന്നാൽ ഫ്ലാസ്കിന്റെ അടിഭാഗത്തും കോണുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറയും ഗന്ധവും പൂർണമായി മാറണമെന്നില്ല. ഇതിനായി വീട്ടിൽ എളുപ്പം ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിക്കാം. ഫ്ലാസ്ക്…

Read More