മരംവീണ് ഗർഭിണിപശു ചത്തു

കോന്നി: കല്ലേലി വയക്കര പ്ളാന്റേഷനിൽ തേക്കുമരം വീണ് ഗർഭിണി പശു ചത്തു. പുളിമൂട്ടിൽ പി.ആർ.രഘുവിന്റെ പശുവിനാണ് ദാരുണാന്ത്യം . ഏഴ് മാസം ഗർഭിണിയായിരുന്നു . വയക്കര വോളിബാൾ കോർട്ടിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തേക്കുമരങ്ങൾക്കിടെ മേയുകയായിരുന്ന പശുവിന്റെ ദേഹത്തേക്ക് മരം പിഴുതുവീണു. ഇൗ സമയം കനത്ത കാറ്റും മഴയുമുണ്ടായിരുന്നു. പശുവിനെ അന്വേഷിച്ചു ചെന്നപ്പോൾ മരത്തിനടിയിൽ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാർ കൊമ്പുകൾ വെട്ടിമാറ്റി നോക്കിയപ്പോൾ ജീവനുണ്ടായിരുന്നില്ല. വനപാലകർ എത്തിയ ശേഷം പോസ്റ്റുമോർട്ടം നടത്തി കുഴിച്ചിട്ടു. രഘുവിന്റെ കുടുംബത്തിന് പശുക്കറവയായിരുന്നു പ്രധാന വരുമാന മാർഗം. നഷ്ടപരിഹാരത്തിന് വനംവകുപ്പിൽ അപേക്ഷ നൽകി.

Leave a Reply

Your email address will not be published. Required fields are marked *