300 കോടിയുടെ അനധികൃത സ്വത്ത്: തെലങ്കാനയിൽ ഡി.എസ്.പി അറസ്റ്റിൽ

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് (ഡി.എസ്.പി ) സങ്കിറെഡ്ഡി ഭീം റെഡ്ഡി അറസ്റ്റിൽ.
300കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതോടെ തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും കണ്ടെത്തി. സങ്കിറെഡ്ഡിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ റെയ്ഡ് നടന്നു. ഡി.എസ്.പിയുടെ വീട്ടിൽ നിന്ന് 3.60 ലക്ഷം രൂപയും ഇയാളുടെ ബിനാമിയുടെ വീട്ടിൽ നിന്ന് 40 ലക്ഷം രൂപയും കണ്ടെടുത്തു. രണ്ട് കിലോ സ്വർണാഭരണങ്ങളും 20 കിലോ വെള്ളിയും 19.91 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും പിടിച്ചെടുത്തിട്ടുണ്ട്.സങ്കിറെഡ്ഡിയെ കോടതിയിൽ ഹാജരാക്കും.

നിർണായകമായ

ഡയറി

മേയിൽ ചാർധാം തീർത്ഥാടനത്തിനു പോകുംമുമ്പ് സങ്കിറെഡ്ഡി ഭീം റെഡ്ഡി എഴുതിയ ഡയറിയാണ് കേസിൽ നിർണായക തെളിവായത്. തന്റെ സ്വത്തുക്കൾ, നിക്ഷേപങ്ങൾ, ബാദ്ധ്യതകൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തിയിരുന്നു. സ്‌കാൻ ചെയ്ത പകർപ്പുകൾ വാട്സാപ്പ് വഴി വിദേശത്തുള്ള മക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ ഡയറി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ആഡംബര വീട്

 ഹൈദരാബാദ് ഇബ്രാഹിംബാഗിൽ ആഡംബര വില്ല
 ടെലികോം നഗറിൽ മൂന്ന് നില വീടും ഫ്ളാറ്റും

 തെല്ലാപ്പൂരിലും ഗച്ചിബൗളിയിലുമായി മൂന്ന് ഫ്ളാറ്റുകൾ

 മണികൊണ്ടയിലെ വാണിജ്യ സമുച്ചയത്തിൽ പങ്ക്,​ അവിടെ
3000 ചതുരശ്ര അടി സ്ഥലം
സഹീറാബാദ്, വികാരാബാദ്, ബെംഗളൂരുവിലെ ദേവനഹള്ളി എന്നിവിടങ്ങളിലായി 50 ഏക്കറിലധികം കൃഷിഭൂമി

നാഗോൽ, പത്തഞ്ചെരു, മോമിൻപേട്ട് എന്നിവിടങ്ങളിൽ പ്ലോട്ടുകൾ

 കർണാടകയിൽ 50 ഏക്കറിലധികം

 ശ്രീ രാഘവേന്ദ്ര റോക്ക് സാൻഡ് മിനറൽസ് എന്ന സ്ഥാപനത്തിൽ 75 ലക്ഷം രൂപയുടെ നിക്ഷേപം

Leave a Reply

Your email address will not be published. Required fields are marked *