തുളസീധരൻ ഇനി ഗാന്ധി ഭവനിലേക്ക്

കൊല്ലം: മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് വർഷങ്ങളായി ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന മണിയാർ പരവട്ടം മോഹനവിലാസത്തിൽ തുളസീധരൻ പിള്ള (73), വിക്രമൻ പിള്ള (52) എന്നിവരെ ഗാന്ധിഭവൻ ഏറ്റെടുത്തു. ഇവരെ സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത സാഹചര്യമാണുള്ളതെന്ന് പുനലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ.സന്തോഷ് കുമാർ ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, സി.ഇ.ഒ ഡോ. വിൻസെന്റ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ പരവട്ടം വാർഡ് കൗൺസിലർ ടിന്റു.ആർ.തങ്കം, പൊതുപ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇരുവരെയും ഏറ്റെടുത്ത് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *