അഹമ്മദാബാദ് സ്‌ഫോടനക്കേസ്; മൂന്ന് മലയാളികൾ ഉൾപ്പടെ 38 പ്രതികൾക്കും വധശിക്ഷ

അഹമ്മദാബാദ്: 56 പേരുടെ മരണത്തിനിടയാക്കിയ 2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ പ്രതികളുടെ വധശിക്ഷ ശരിവച്ച്‌ ഗുജറാത്ത് ഹൈക്കോടതി. മൂന്ന് മലയാളികളടക്കമുള്ള 38 പ്രതികളുടെ വധശിക്ഷയാണ് ഗുജറാത്ത്‌ ഹൈക്കോടതി ശരിവച്ചത്.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, രാജ്യ ദ്രോഹം, ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളികളാകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളും സഹോദരങ്ങളുമായ ഷിബിലി, ഷാദുലി, മലപ്പുറം സ്വദേശിയായ ഷറഫുദീൻ എന്നിവരാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളികൾ.

രാജ്യം കണ്ട ഏറ്റവും വലിയ വിചാരണകളിലൊന്നാണ് അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ നടന്നത്. 2008 ജൂലായ് ആറിനാണ് അഹമ്മദാബാദിലെ വിവിധയിടങ്ങളിൽ സ്‌ഫോടന പരമ്പരകൾ അരങ്ങേറിയത്. ഏകദേശം 22 സ്‌ഫോടനങ്ങളാണ് ആശുപത്രികളടക്കമുള്ള സ്ഥലങ്ങളിൽ നടന്നത്. സംഭവത്തിൽ 56 പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കേസിൽ 38 ഇന്ത്യൻ മുജാരിയൻ പ്രവർത്തകർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവുമാണ് വിചാരണക്കോടതി വിധിച്ചത്. ഈ വിധിയാണിപ്പോൾ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്. ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *