വാഗമണ്ണിലെ കൈയേറ്റം: സി.പി.എം പ്രതിഷേധ മാർച്ച് നടത്തി

പീരുമേട്: വിനോദ് സഞ്ചാര വികസനത്തിന് ഏറെ സാദ്ധ്യതയുള്ള വാഗമണ്ണിലെ വരാട്ടുമേട് ഉൾപ്പെടെ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണ
മെന്നാവശ്യപ്പെട്ട് സി.പി.എം ഏലപ്പാറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈയേറ്റ ഭൂമിയിലേക്ക് ബഹുജന മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി .വി വർഗീസ് ഉദ്ഘാടനം ചെയ്തു
610 ഏക്കർ ഭൂമിയാണ് 15 വർഷത്തിനിടയിൽ വാഗമണ്ണിൽ ഭൂമാഫിയുടെ കൈകളിൽ നിന്നും തിരിച്ചുപിടിച്ചത് .23 കയ്യേറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്. മൊട്ടകുന്നുകളും പുൽമേടുകളും വൻ മലകളും ഭൂമാഫിയ കയ്യേറി റിസോർട്ടുകളും മറ്റ് സാഹസിക വിനോദ സ്ഥാപനങ്ങളും സ്ഥാപിച്ച് അനധികൃതമായി കൈവശം വെച്ച് വരികയാണ്. സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ നിരന്തരമായി സിപി.എം നടത്തിയ സമരങ്ങളുടെ ഫലമായി കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമിയാണ് സംസ്ഥാനത്ത് കഴിഞ്ഞ 15 വർഷത്തിനിടയിൽ മാറിമാറി വന്ന സർക്കാരുകൾ ഏറ്റെടുത്തത്.
ജില്ലയ്ക്ക് പുറത്തുനിന്നുള്ള സമ്പന്നന്മാരെ ഭൂമി കയ്യേറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്നതും ഒരു വിഭാഗം അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരാണ്. സർക്കാരിന്റെ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ ഇനിയും വാഗമൺ വില്ലേജിലെ ഒട്ടനവധി അനധികൃതഭൂമി കൈയേറ്റം കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധ മാർച്ചിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ടി ബിനു . എം .ജെ വാവച്ചൻ , ഏരിയ സെക്രട്ടറി എം .ടി സജി, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് ബി അനൂപ്, വി പി സുരേഷ്, സി സിൽവസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *