ആർഎസ്‌എസിന് ഉപരോധം ഏർപ്പെടുത്തണം, മോഹൻ ഭഗവതിന്റെ വിസ റദ്ദാക്കണം’; യുഎസ് കമ്മീഷൻ
ന്യൂയോർക്ക്: ആർഎസ്‌എസിന് ഉപരോധമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന യുഎസ് കമ്മീഷൻ. ഇന്ത്യയിൽ മതസ്വാതന്ത്ര്യം വഷളാകുകയാണെന്നും ആർഎസ്‌എസിനെതിരെ യുഎസ് ഉപരോധം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഎസ് കമ്മീഷൻ പ്രസ്‌താവനയിറക്കിയത്. മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഇന്ന് മോഹൻ ഭഗവത് പ്രസംഗിക്കാനിരിക്കെയാണ് കമ്മീഷന്റെ പ്രസ്‌താവന. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും തുടരുകയാണ്. അതിനാൽ മോഹൻ ഭഗവതിന് നൽകിയ വിസ റദ്ദാക്കണമെന്നും ആർഎസ്‌എസ് നേതാക്കൾക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യുഎസ് ഭരണകൂടം തയ്യാറാകണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. കമ്മീഷന്റെ ആവശ്യത്തിനെതിരെ കേന്ദ്ര…