സിംഹത്തിനരുകിൽ ഷൂട്ടിംഗിനെത്തിയ യുവാവിനെ സിംഹം കടിച്ചു കീറി

അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള അന്റാലിയ ഗ്രാമത്തിന് സമീപം, സിംഹങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനായി അനധികൃതമായി റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കയറിയ ഇരുപത്തിയൊന്നുകാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സോഹില്‍ മേമന്‍ എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി ദാരുണമായി മരണപ്പെട്ടത്. അംറേലി മേഖലയില്‍ ഒരു മാസത്തിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണിത് എന്നതിനാല്‍ വനംവകുപ്പും പോലീസും അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ജൂലൈ എട്ടിന് രാത്രി എട്ട് മണിയോടെ ലുവാരിയ റിസര്‍വ് വനത്തോട് ചേര്‍ന്ന മേഖലയിലാണ് സംഭവം നടന്നത്. സോഹിലും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സിംഹങ്ങളെ വളരെ അടുത്തുകാണാനും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുമായി നിയമവിരുദ്ധമായി കാട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. സിംഹങ്ങളുടെ ഇണചേരല്‍ സമയത്താണ് യുവാക്കള്‍ കാട്ടിനുള്ളിലെത്തിയത്. ഈ സമയങ്ങളില്‍ വന്യമൃഗങ്ങള്‍ കടുത്ത പ്രകോപന സ്വഭാവം കാണിക്കാറുള്ളതാണ്. യുവാക്കള്‍ സിംഹങ്ങളുടെ വളരെ അടുത്തേക്ക് എത്തിയതോടെ അതീവ പ്രകോപിതനായ ആണ്‍സിംഹം സോഹിലിനെ നേര്‍ക്കുനേര്‍ ആക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *