ന്യൂഡല്‍ഹി: രാജ്യത്ത് ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. ഇതില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉത്തരാഖണ്ഡില്‍ അറസ്റ്റിലായ നാല് നിഹാംഗുകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരുമായി മൂന്ന് ദിവസം നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും പിന്നാലെയാണ് ഈ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സാഹചര്യം നേരിടാന്‍ പോലീസ് കേന്ദ്രസേനാ വിഭാഗങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമായി തുടരുകയാണ്

 

Leave a Reply

Your email address will not be published. Required fields are marked *