നേപ്പാളിലെ മിന്നൽപ്രളയം: മരണസംഖ്യ 600 കടന്നു, 2,400 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 600 കടന്നു. 2,400-ഓളം പേരെ കാണാതായി. ടിബറ്റ് മേഖലയിൽ 5 മരണങ്ങൾ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചതോടെ ദുരന്തത്തിൽ ആകെ മരണസംഖ്യ 584 ആയി.

 

നേപ്പാൾ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ 14,829 സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 3,742 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പ്രളയബാധിത പ്രദേശങ്ങളിലുള്ള 320 ഇന്ത്യക്കാരുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, കാഠ്മണ്ഡു വഴി 21 ഇന്ത്യക്കാർ സുരക്ഷിതരായി ഡൽഹിയിൽ തിരിച്ചെത്തി.

 

ദുരന്തമേഖലകളിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നേപ്പാൾ ആർമി, ആംഡ് പോലീസ് ഫോഴ്സ്, നേപ്പാൾ പോലീസ് എന്നിവരെ പ്രദേശത്ത് വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2015-ലെ വിനാശകരമായ ഭൂകമ്പത്തിന് ശേഷം നേപ്പാൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

Leave a Reply

Your email address will not be published. Required fields are marked *