കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎഎ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്താണ് പിടിയിലായത്. കോഴിക്കോട് ഫറോക്കിൽനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് ഡാൻസാഫ് എസ്‌ഐ ചമഞ്ഞാണ് യുവാവ് ലഹരി വില്പന നടത്തിയിരുന്നത്. ഇയാളിൽനിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും, എസ്ഐ ആണെന്ന തരത്തിലുള്ള വ്യാജ ഐഡി കാർഡും പൊലീസ് കണ്ടെടുത്തു. എസ്‌ഐ ചമഞ്ഞ് ലഹരിക്കച്ചവടക്കാരിൽനിന്ന് ലഹരി പിടിച്ചെടുത്തശേഷം ഇത് മറിച്ചുവിൽക്കുന്നതായിരുന്നു രീതി. ഇയാൾ നിരവധി പേരിൽനിന്ന് പണം തട്ടിയതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.