തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യത്തില്‍ ഹൈക്കോടതിയെ സമീപിച്ച് പി.എസ്.സി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ചെയര്‍മാനും അംഗങ്ങള്‍ക്കും കത്ത് നല്‍കാനിരിക്കെയാണ് പി.എസ്.സി.യുടെ അപ്രതീക്ഷിത നീക്കം.
പിഎസ്സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിരുന്നു. ചോദ്യം ചെയ്യലിന് പി.എസ്.സി. അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. എന്നാല്‍ തങ്ങളുടെ ആസ്ഥാനത്ത് എത്തി കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന കടുംപിടുത്തത്തിലാണ് പി.എസ്.സി. ഇക്കാര്യത്തിലാണ് ഹൈക്കോടതിയില്‍ എത്തുന്നത്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം കത്ത് നല്‍കാനിരിക്കെയാണ് പിഎസ്സിയുടെ നീക്കം.
ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഈ വിഷയത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. എന്നാല്‍ നടപടി സ്ഥാപനത്തെ അപമാനിക്കാനും വിശ്വാസ്യത തകര്‍ക്കാനും നടത്തുന്ന നീക്കമെന്നും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് പോകേണ്ടതില്ല എന്നുമാണ് പി.എസ്.സി. പറയുന്നത്.
ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കാന്‍ പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷ ഇല്ലെന്ന് നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന്റെയും പ്രതികരണം. ക്രിമിനല്‍ അന്വേഷണത്തില്‍ പിഎസ്‌സിക്ക് പ്രത്യേക പരിരക്ഷ ഇല്ലെന്നും ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് പറയുന്നിടത്ത് ചെല്ലണമെന്നും നിയമോപദേശത്തില്‍ പറയുന്നു. നിയമസഭാ പെറ്റീഷന്‍ സമിതി വിളിച്ചപ്പോള്‍ കമ്മീഷന്‍ സെക്രട്ടറി പോകേണ്ടതില്ലെന്ന മുന്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സിയുടെ പ്രതിരോധം.
ക്രൈംബ്രാഞ്ച് ഓഫീസില്‍ വരാനാകില്ല ; ഹൈക്കോടതിയെ സമീപിച്ച് പിഎസ്സി ചെയര്‍മാനും അംഗങ്ങളും