കേന്ദ്ര വിദ്യാഭ്യസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ രാജവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം
കേന്ദ്ര വിദ്യാഭ്യസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജവ്യാപക പ്രതിഷേധ സമരങ്ങള്‍ക്ക് കോക്‌റോച്ച് ജനതാ പാര്‍ട്ടി ഇന്ന് തുടക്കമിടും. പൂനെയിലെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയിലാണ് ആദ്യ പ്രതിഷേധ പരിപാടി. എക്‌സാം മാനിഫെസ്റ്റോയും ഇന്ന് പുറത്തിറക്കും. ജന്തര്‍ മന്തറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ റോഹ്തക്കിലെ ഒരു അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായും ആരോപണം ഉയര്‍ന്നു.വൈകിട്ട് നാലുമണിക്കാണ് പൂനെയിലെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടി. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക് എന്നിവര്‍…