ആഘോഷത്തിന്റെ തമ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു 3 ലോകകപ്പുകള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം ഒരുങ്ങി
മെക്‌സിക്കോ സിറ്റി: ലോകത്ത് ഏറ്റവും വലിയ മെക്‌സിക്കന്‍ തിരയുണ്ടായത് ഫുട്‌ബോളിലല്ല, മെക്‌സിക്കോയിലുമല്ല. അത് അമേരിക്കയിലെ ടെന്നസിയില്‍ 2008-ല്‍ നടന്ന നാസ്‌കാര്‍ കപ്പ് റേസിങ്ങിനിടെയാണ്-1,57,574 പേരുടെ തിര! രണ്ടുദിവസംമുന്നേ മെക്‌സിക്കോ സിറ്റിയിലെ പാസിയോ ഡി ലാ റെഫോര്‍മയില്‍ ആളാഴിയില്‍നിന്നൊരു ആവേശത്തിരയുയര്‍ന്നു. ലോകത്തെ വലിയ മെക്‌സിക്കന്‍തിര മെക്‌സിയുടെ പേരിലാക്കാന്‍ ആ നാട്ടുകാര്‍ അവരുടെ സ്വന്തം പച്ച ജേഴ്‌സിയണിഞ്ഞ്, കൈകള്‍ ആകാശത്തേക്കുയര്‍ത്തി നിവര്‍ന്നു. ലോകകപ്പിനെ അവര്‍ വരവേല്‍ക്കുകയായിരുന്നു. ഗിന്നസ് ലോകറെക്കോഡുകാര്‍ ആ തിരയെണ്ണിക്കൊണ്ടിരിക്കയാണ്. കിലോമീറ്ററുകള്‍ക്കപ്പുറത്ത് ആസ്റ്റേക്ക് സ്റ്റേഡിയത്തോളം ആ അലയെത്തി. സമുദ്രനിരപ്പില്‍നിന്ന്…