കർശന നടപടി സ്വീകരിക്കുമെന്ന് അർധരാത്രി മോദിയുടെ വിഡിയോ; മണിക്കൂറിനുള്ളിൽ മറുപടിയുമായി രാഹുൽഗാന്ധി

ന്യുഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസുകളിൽ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച ചർച്ച ചെയ്യുമെന്ന് വിഡിയോ സന്ദേശം പുറത്ത് വിട്ട് നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി 11.52നാണ് വിഡിയോ പുറത്ത് വന്നത്. മൺസൂൺ സമ്മേളനത്തിൽ തന്നെ ഈ നിയമനിർമാണം പാർലമെന്‍റിൽ പാസാക്കിയെടുക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്നുമാണ് മോദി‍യുടെ വാഗ്ദാനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ, ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും…

Read More

മേഘാലയ ഹണിമൂൺ കൊലപാതകം; മുഖ്യപ്രതി സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ഭോപ്പാൽ: മേഘാലയയിൽ മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിചാരണക്കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് സോനം രഘുവംശിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുള്ളത്. മേഘാലയ സർക്കാരിന്റെ അപ്പീൽ പരിഗണിച്ച എംഎം സുന്ദരേശ്, പി ബി വരാലേ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. നേരത്തെ ഏപ്രിലിൽ ഷില്ലോങ് വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജൂൺ അവസാനത്തോടെ മേഘാലയ ഹൈക്കോടതിയും ഈ ജാമ്യം ശരിവച്ചിരുന്നു. ഇതിനെതിരെയാണ് മേഘാലയ സർക്കാർ…

Read More

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; എട്ട് പേർക്ക് പരിക്ക്

ബംഗളൂരു: ബൊമ്മസാന്ദ്രയിലെ പി.ജി ഹോസ്റ്റലിൽ വ്യാഴാഴ്ച പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. പശ്ചിമ ബംഗാളിൽ നിന്നുള്ള എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു . സായ് പി.ജിയുടെ രണ്ടാം നിലയിൽ രാവിലെ ആറരയോടെയാണ് സംഭവം. എം എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഒമ്പത് തൊഴിലാളികളാണ് മുറിയിൽ താമസിച്ചിരുന്നത്. ദേബാസിസ് ഹാൽദർ, ദേബാസിസ് മാലിക്, സുബ്രത ബേര, ഹിസ്ബുൾ റഹ്മാൻ, സൗരവ് ചൗധരി, സന്തൻ റേ, സയ്യിദ് അലാഹുദ്ദീൻ, ദിസ്‌വാനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ആറ് പേർക്ക് 60 ശതമാനത്തിലധികം…

Read More

ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ’; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളിൽ സർക്കാർ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അതുകൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാൻ നിർദേശം നൽകിയത്. ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല് കൊണ്ടുവരും. അടുത്തദിവസംതന്നെ കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ല് നടപ്പുസമ്മേളനത്തിൽത്തന്നെ പാസാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതിവേഗ കോടതിയ്ക്കൊപ്പം കുറ്റക്കാർക്കുള്ള…

Read More

നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്, നീണ്ട ചർച്ചകൾക്കുശേഷമെന്ന് പ്രതികരണം

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു. ജിതേന്ദ്ര സിംഗ് വാങ്ചുക്കിനെ കിടക്കയിൽ എഴുന്നേറ്റിരിക്കാൻ സഹായിക്കുകയും ജെ.പി. നദ്ദ അദ്ദേഹത്തിന് പാനീയം…

Read More

പ്രതിഷേധിച്ച വിദ്യാർഥികളുമായി പോയ പൊലീസ് വാൻ തടഞ്ഞ് യുവതി

മുംബൈ ∙ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ മുംബൈയിൽ പൊലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പോരാട്ടം. ഇരുപത്തിയേഴുകാരിയായ മോഡൽ റിയ അഹിറാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരുമായി പോകുകയായിരുന്ന പൊലീസ് വാൻ തടഞ്ഞ് പ്രതിഷേധിച്ചത്. വാനിനു മുന്നിൽനിന്ന് റിയ മാറാൻ വിസമ്മതിച്ചതോടെ പൊലീസിന് ഒടുവിൽ വിദ്യാർഥികളെ വിട്ടയയ്ക്കേണ്ടി വന്നു.ദാദറിലെ ശിവാജി പാർക്കിനു മുന്നിൽവച്ച് ബുധനാഴ്ചയായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ ഹൂഡിയും തൊപ്പിയും ധരിച്ചെത്തിയ റിയ വാൻ തടയുകയായിരുന്നു. ഇതോടെ ഒട്ടേറെപ്പേർ മുദ്രാവാക്യം…

Read More

സഹപാഠികളുടെ ചിത്രങ്ങൾ മോഷ്ടിച്ച് മോർഫിങ്

തിരുവനന്തപുരം മെഡിക്കൽ കോളജിനെ നടുക്കിയ ഒരു ഗുരുതര സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. എംബിബിഎസ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോശമായി പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നതിനോടെയാണ് കൂടുതൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കം ശക്തമായത്. ഇതിനകം തന്നെ നിരവധി വിദ്യാർത്ഥിനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും പരാതികളുടെ അടിസ്ഥാനത്തിൽ കേസിന്റെ വ്യാപ്തി കൂടുതൽ വലുതാകാനിടയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിനെ നടുക്കിയ ഒരു ഗുരുതര സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ…

Read More

അന്ന് വാങ്ചുകിനേയും ഭാര്യയേയും പുകഴ്ത്തി, ഇന്ന് ശത്രുപക്ഷത്ത്; മന്ത്രിയുടെ പഴയ പോസ്റ്റ് വൈറൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട്, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ഡൽഹിയിൽ സി.ജെ.പി. സമരം ശക്തമാകുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പഴയ എക്സ് പോസ്റ്റ് ചർച്ചയാകുന്നു. സാമൂഹിക പ്രവർത്തകനും സിജെപി സമരത്തിന് മുൻനിരയിലുള്ള നേതാവുമായ സോനം വാങ്ചുകിനെയും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോയെയും വാനോളം പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു ധർമേന്ദ്ര പ്രധാന്റെ എക്സ് പോസ്റ്റ്. 2023 മാർച്ച് 15നായിരുന്നു ധർമേന്ദ്ര പ്രധാൻ ചിത്രം എക്സിൽ പങ്കുവെച്ചത്. പോസ്റ്റിൽ, വാങ്ചുകിനേയും ഭാര്യയേയും വാനോളം പുകഴ്ത്തുന്നുണ്ട്. ‘വാങ്ചുക്കുമായും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി…

Read More

നീറ്റ് ചോർച്ച: പാർലമെന്റിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്ന് ജെ.പി. നദ്ദ

നീറ്റ് ചോർച്ച വിവാദവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും രാജ്യസഭാ സഭാനേതാവുമായ ജെ.പി. നദ്ദ വ്യക്തമാക്കി. വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ താൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും നദ്ദ പറഞ്ഞു. നീറ്റ് ചോർച്ച വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറെന്ന് നദ്ദ നീറ്റ് ചോർച്ച വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച നടത്താൻ…

Read More

രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിലേക്ക്; തടയാൻ പോലീസ്, സംഘർഷാവസ്ഥ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പുതിയ പോർമുഖം തുറന്ന് ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലെത്തി. പിന്തുണയുമായി വലിയ ജനക്കൂട്ടം ഇവിടെ എത്തിയിട്ടുണ്ട്. ഇത് പ്രദേശത്ത് സംഘർഷാന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിൽപ്പെട്ട പാർട്ടികളുടെയും എംപിമാർ സംഘത്തിലുണ്ട്. നീറ്റ് പരീക്ഷാ ചോദ്യക്കടലാസ് ചോർച്ചയ്ക്ക് പിന്നാലെ ജീവൻ നഷ്ടമായ വിദ്യാർഥികളെയും പ്രതിഷേധത്തിനിടെ പരിക്കേറ്റവരെയും അനുസ്മരിക്കാനാണ് ഗാന്ധി സ്മൃതിയിലേക്ക് പോകുന്നതെന്ന് രാഹുൽ പറഞ്ഞു. ഇന്ന് വൈകുന്നേരം രാഹുലിന്റെ…

Read More