കരിന്തിരിക്കടവ് പാലം പുനർനിർമ്മാണം ഒരു നാടിന്റെ പ്രതീക്ഷ പൂവണിയുന്നു

മാനന്തവാടി: നഗരസഭയെയും, എടവക, പനമരം ഗ്രാമ പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കരിന്തിരിക്കടവ് പാലം പുനർനിർമ്മിക്കുന്നതിന് 13 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. സംസ്ഥാനത്ത് തന്നെ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംയുകതമായി നടപ്പിലാക്കിയ സംരംഭങ്ങളിൽ ഒന്ന് കൂടിയാണി പദ്ധതി. മാനന്തവാടിയിൽ നിന്നും പനമരത്തേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. ബസ് സർവ്വീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനേന പാലത്തിലൂടെ കടന്ന് പോകുന്നത്. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പുതിയ പാലം യാഥാർത്ഥ്യമാകുന്നത് പെരുവക, കമമന, ആറാം മൈൽ, മാനാഞ്ചിറ,…

Read More

നിലയില്ലാക്കയത്തിൽ അവർ രക്ഷകരായി; യുവതിക്ക് പുതുജീവൻ

അമ്പലവയൽ: ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം ക്വാറിക്കുളത്തിലകപ്പെട്ട യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ക്വാറിക്കുളത്തിൽ നിന്ന് നിലവിളി ശബ്ദംകേട്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന അമ്പലവയലിലെ ഓട്ടോഡ്രൈവർമാരായ ഗോപി, ബബീഷ്, ദിലീപ് എന്നിവർ ഓടിയെത്തുകയായിരുന്നു. ഈ സമയം യുവതി വെള്ളത്തിൽ മുങ്ങിത്താഴുന്ന നിലയിലായിരുന്നു. ഉടൻ തന്നെ നല്ല ആഴമുള്ള കുളത്തിലേക്ക് മൂന്നുപേരും ചാടി. ഒരുവിധത്തിൽ കുളത്തിന്റെ ഒരു ഭാഗത്തേക്ക് യുവതിയെ എത്തിച്ചു. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ്…

Read More

ചാലിയാറിൽ വിരിയുന്നു ആമസോൺ ചിത്രം

മലപ്പുറം: ആമസോൺ നദിയെ അനുസ്മരിപ്പിക്കും വിധം, ചാലിയാർ പുഴ വളഞ്ഞൊഴുകുന്ന അതിമനോഹരമായ കാഴ്ച! ഹരിതാഭമായ മലനിരകളും ശാന്തമായ അന്തരീക്ഷവും കൂടി ഒത്തുചേർന്നതോടെ എടവണ്ണയിലെ ‘ആമസോൺ വ്യൂപോയിന്റ്’ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ പ്രിയയിടമായി മാറിയിട്ടുണ്ട്. ‌സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈപ്രദേശത്ത് നിൽക്കുമ്പോൾ മേഘങ്ങൾ തൊട്ടുമുന്നിലൂടെ കടന്നുപോകുന്ന അപൂർവ്വമായൊരു അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. പ്രത്യേകിച്ച് അതിരാവിലെയും വൈകിട്ടും എത്തുന്നവർക്ക് മനംകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ വ്യൂപോയിന്റ് സമ്മാനിക്കുന്നത്. മലനിരകളെ മൂടുന്ന കോടമഞ്ഞും, അസ്തമയസൂര്യന്റെ ചുവപ്പ് രാശിയും, താഴെ പച്ചപ്പിന്…

Read More

ഞാറ്റുവേല ചന്ത

ശ്രീകൃഷ്ണപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കർഷകസഭയും ഞാറ്റുവേല ചന്തയും കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അശോക് കുമാർ അദ്ധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വി.ശ്രീജ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സുരേഷ് കുമാർ, ഡോ.എൻ.രാജേഷ്, ഷീബ പാട്ടത്തൊടി, എം.കെ.ബീന, ശ്രീകൃഷ്ണപുരം വൈസ് പ്രസിഡന്റ് അരുണ, എസ്.ബി.ഐ ബ്രാഞ്ച് മാനേജർ വിഷ്ണു രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Read More

കൊല്ലം സുധിയുടെ മകനെതിരെ രോണുസുധി

കൊല്ലം സുധിയുടെ ആദ്യവിവാഹത്തിലെ മകൻ രാഹുൽ എന്ന കിച്ചുവിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രേണു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആ വീഡിയോ വൈറലായശേഷം രേണുവിന് കാൻസർ ഇല്ലെന്നും അസുഖമാണെന്ന് വെറുതെ പറഞ്ഞ് പരത്തിയതാണെന്നുമുള്ള വിമർശനങ്ങളുമായും സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം ആളുകൾ പ്രതികരിച്ചു. ഇതിനെല്ലാമുള്ള മറുപടിയും പിന്നീടുള്ള വീഡിയോകളിലൂടെ രേണു പങ്കുവച്ചു. തലയിൽ നിന്നും മുടി കൊഴിഞ്ഞ് വരുന്നത് ലൈവായി രേണു വീഡിയോയിൽ കാണിക്കുന്നുണ്ട്. തലമുടിയിൽ പിടിക്കുമ്പോൾ തന്നെ ഒരുപാട് മുടി കയ്യിലേക്ക് അടർന്ന് വീഴുന്നതാണ് രേണു കാണിക്കുന്നത്….

Read More

ദുർഗന്ധത്തിന് അവാസനം അന്തിക്കാട്ട് കുളം വറ്റിക്കുന്നു

അന്തിക്കാട്: മലിനവും ദുർഗന്ധപൂരിതവുമായ അന്തിക്കാട്ട് കുളം വറ്റിക്കൽ ആരംഭിച്ചു. നിരവധി സന്ദർശകരെ ആകർഷിച്ചിരുന്ന, നാലര ഏറോളം വിസ്തൃതിയുള്ള കുളമാണ് മലിനമായതിനെ തുടർന്ന് വറ്റിക്കുന്നത്. 20 എച്ച്പിയുടെ മൂന്ന് മോട്ടോറുകൾ ഉപയോഗിച്ചാണ് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്നത്. കുളത്തിലെ ശുചീകരണ പ്രവൃത്തികൾ വിലയിരുത്താൻ ഗീത ഗോപി എം.എൽ.എ, ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് സംഗീത ഷിബു തുടങ്ങിയ ജനപ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Read More

കുടിവെള്ള ക്ഷാമം പരിഹരിക്കണം

കയ്പമംഗലം: സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം വാട്ടർഅതോറിട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കയ്പമംഗലം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും പൈപ്പ് ഇടുന്നതിനു വേണ്ടി പൊളിച്ച ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ആർ.ജോഷി അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എം.ഡി.സുരേഷ്,പി.കെ.റഹിം,രാജി ജോഷി, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ദിവ്യ അനീഷ്,പി.എച്ച്.അബ്ദുള്ള,നജീറ നൂർദ്ദീൻ എന്നിവർ സംസാരിച്ചു. സി.എ.ധർമ്മദാസ്,കെ.വി.പ്രദീപ്കുമാർ, ഇ.എസ്.സതീശൻ,…

Read More

പഴയ കൊച്ചിൻ പാലത്തിന് ഗതി പിടിക്കുന്നില്ല

ചെറുതുരുത്തി:പഴയ കൊച്ചിൻ പാലം തകർന്നു കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പുഴയിൽ വീണുകിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാത്രമല്ല, തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഭാരതപ്പുഴ തടയണയ്ക്കും കുടിവെള്ള സ്രോതസിനായി നിർമ്മിച്ചിട്ടുള്ള പുഴയിലെ കിണറുകൾക്കും വലിയ ആഘാതം ഉണ്ടാക്കും. 4വർഷങ്ങൾക്കു മുമ്പ് ചേലക്കര എം.എൽ.എയുടെ നിർദ്ദേശപ്രകാരം സർക്കാർ പരിസ്ഥിതി ആഘാത പഠനം നടത്തി പൊളിച്ച് നീക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിരുന്നു. കഴിഞ്ഞ സർക്കാർ പാലം പൊളിച്ചു നീക്കുന്നതിനുള്ള ലേല നടപടികളിലേക്ക് കടന്നിരുന്നു. ഇനി പുതിയ സർക്കാരാണ്…

Read More

തോട്ടറ പുഞ്ചയ്ക്ക് വേണം സമഗ്ര വികസന പദ്ധതി

തൃപ്പൂണിത്തുറ: ജില്ലയിലെ പ്രധാന നെൽപ്പാടശേഖരങ്ങളിൽ ഒന്നായ തോട്ടറ പുഞ്ചയെ കാർഷികോത്പാദനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഗ്രാമീണ ടൂറിസത്തിന്റെയും മാതൃകാ കേന്ദ്രമാക്കി മാറ്റാൻ സമഗ്ര വികസന പദ്ധതി നടപ്പാക്കണമെന്ന് തോട്ടറ പുഞ്ച കർഷകസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വർഷംതോറും നെൽക്കൃഷി നടക്കുന്ന പാടശേഖരം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജലനിയന്ത്രണ സംവിധാനങ്ങളുടെ പോരായ്മകളും കാരണം പൂർണശേഷിയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. തോട്ടറ പുഞ്ചയുടെ കാർഷിക പ്രാധാന്യം കണക്കിലെടുത്ത് സ്പെഷ്യൽ കൃഷി ഓഫീസും സ്പെഷ്യൽ കൃഷി ഓഫീസറെയും സർക്കാർ അനുവദിക്കണമെന്ന് തോട്ടറ പുഞ്ച…

Read More

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർന്നതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി. അപകടസാദ്ധ്യത കണക്കിലെടുത്ത് ശനി വൈകിട്ട് മുതൽ സുജാത ഇൻ മുതൽ ആർ.ഒ. കവല വരെയുള്ള പ്രധാന പാതയിലൂടെയുള്ള ഗതാഗതം അധികൃതർ പൂർണ്ണമായി നിരോധിച്ചു. നിലവിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ബൈപാസ് റോഡ് വഴിയാണ് മൂന്നാർ ടൗണിലേക്ക് കടത്തിവിടുന്നത്. എന്നാൽ, ബൈപാസ് റോഡിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ഇടുങ്ങിയ പാലത്തിലൂടെ ഒരു സമയം ഒരു നിരയായി മാത്രമേ…

Read More