കുടിവെള്ള ക്ഷാമം പരിഹരിക്കണം

കയ്പമംഗലം: സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം വാട്ടർഅതോറിട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കയ്പമംഗലം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും പൈപ്പ് ഇടുന്നതിനു വേണ്ടി പൊളിച്ച ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ആർ.ജോഷി അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എം.ഡി.സുരേഷ്,പി.കെ.റഹിം,രാജി ജോഷി, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ദിവ്യ അനീഷ്,പി.എച്ച്.അബ്ദുള്ള,നജീറ നൂർദ്ദീൻ എന്നിവർ സംസാരിച്ചു. സി.എ.ധർമ്മദാസ്,കെ.വി.പ്രദീപ്കുമാർ, ഇ.എസ്.സതീശൻ, അലി അസ്‌കർ, നൗഷാദ് കില്ലാഡി, ദീപ പ്രദീപ്, ലിജി പ്രസാദ്, അഷറഫ് തണ്ടാശേരി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *