റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഐ.പി ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി. രക്ത സമ്മര്‍ദമുള്ള ഐ.പി ബിനുവിന് വൈദ്യ സഹായം വേണമെന്നു പ്രതി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.രേവന്ത്,ലെനിന്‍ രാജ്,നന്ദു. ജി. ആര്‍,രാഹുല്‍ രാജന്‍,ഐ.പി.ബിനു,വൈശാഖ്, രാഹുല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.റെയ്ഡ്…