കുഞ്ഞിൻ്റെ വളർച്ചയിൽ ഓരോ ഘട്ടത്തിലും വേണം ശ്രദ്ധ

ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണ് ജനനം മുതല്‍ ഒരു വയസ്സ് വരെയുള്ള കാലയളവ്. ഈ പ്രായത്തെയാണ് ശൈശവം (Infancy) എന്ന് വിളിക്കുന്നത്. ഈ സമയത്താണ് കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അതിനാല്‍ ഈ കാലഘട്ടത്തില്‍ ലഭിക്കുന്ന സ്‌നേഹവും പരിചരണവും സുരക്ഷിതത്വവും കുഞ്ഞിന്റെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.   1. കുഞ്ഞിന് സ്‌നേഹവും സുരക്ഷിതത്വവും നല്‍കുക കുഞ്ഞ് കരയുമ്പോള്‍ അതിനെ അവഗണിക്കാതെ സ്‌നേഹത്തോടെ ആശ്വസിപ്പിക്കുകയും ആവശ്യമായ…

Read More

കൊഴിച്ചിൽ മാറി മുടി കരുത്തോടെ വളരും ഭക്ഷണം മാറ്റിപ്പിടിക്കണം

ഇന്നത്തെ കാലത്ത് മുടികൊഴിച്ചിൽ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിന് പരിഹാരമായി പല തരത്തിലുള്ള ട്രീറ്റ്‌മെന്റുകളും പ്രകൃതിദത്ത മാർഗങ്ങളും എല്ലാവരും പരീക്ഷിച്ച് നോക്കാറുണ്ട്. എല്ലാം ചെയ്‌തിട്ടും വീണ്ടും മുടികൊഴിച്ചിൽ കുറയുന്നില്ലേ? എങ്കിൽ നിങ്ങളുടെ ശരീരത്തിലെ പോഷകക്കുറവാകാം അതിന് കാരണം. അതിനാൽ, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഈ പോഷകങ്ങൾ ആവശ്യത്തിനുള്ള അളവിൽ ശരീരത്തിലെത്തിയാൽ മുടികൊഴിച്ചിൽ മാറുന്നതാണ്.   സിങ്ക് കുറയുമ്പോൾ സിങ്കിന്റേയും മഗ്നീഷ്യത്തിന്റേയും അഭാവത്തിൽ കുട്ടികളിൽ പഠനവൈകല്യം കാണുന്നു. സിങ്കിന്റെ കുറവുകൊണ്ട് നഖങ്ങളിൽ വെളുത്തപുളളികളും വരണ്ട്…

Read More

സ്‌ത്രീകൾക്ക് വൃക്കരോഗം, അടങ്ങിയിരിക്കുന്നത് മാരകവിഷം; മൂന്ന് പ്രമുഖ ബ്യൂട്ടി ക്രീമുകൾക്ക് നിരോധനം

മുംബയ്: ആരോഗ്യത്തിന് ഭീഷണിയാകുന്ന അളവിൽ മെർക്കുറിയും ലെഡും കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ബ്യൂട്ടി ക്രീമുകൾക്ക് മഹാരാഷ്‌ട്രയിൽ നിരോധനം. ഗോറി ബ്യൂട്ടി ക്രീം, ഫേസ് ഫ്രഷ് ഗോൾഡ്, ഗോൾഡൻ ബ്യൂട്ടി ക്രീം എന്നിവയാണ് നിരോധിച്ചത്. ഇവ ഉടൻ വിപണിയിൽനിന്ന് പിൻവലിക്കണമെന്നാണ് മഹാരാഷ്‌ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) ഉത്തരവ്.     ശാസ്‌ത്രീയ പരിശോധനയിൽ ഇവയിൽ അനുവദനീയമായ അളവിനെക്കാൾ കൂടുതൽ മെർക്കുറിയും ലെഡും കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചു. ഇവയുടെ ദീർഘകാല ഉപയോഗം വൃക്കകൾക്കും നാഡീവ്യവസ്ഥയ്‌ക്കും ചർമ്മത്തിനും ആരോഗ്യപ്രശ്‌നങ്ങൾ…

Read More

മുഖവും മുടിയും ഒരുപോലെ തിളങ്ങും; അൽപ്പം തൈര് ഉണ്ടെങ്കിൽ

എല്ലാ വീടുകളിലും കാണുന്ന സാധനമാണ് തൈര്. ശരീരത്തിന് തണുപ്പ് നൽകാനും ദഹനം മെച്ചപ്പെടുത്താനും ഇത് ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. പ്രോട്ടീൻ, കാൽഷ്യം, സിങ്ക്, വൈറ്റമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള തൈര് കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. മുടിക്കും ചർമത്തിനും ആരോഗ്യവും തിളക്കവും ലഭിക്കാൻ എങ്ങനെയാണ് തൈര് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.   കരിവാളിപ്പും പാടുകളും മാറാൻ വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പും കറുത്ത പാടുകളും മാറാൻ തൈര് നല്ലതാണ്. ഒരു സ്‌പൂൺ തൈരിലേക്ക് കുറച്ച് കടലമാവ് കൂടി ചേർത്ത് പേസ്റ്റ്…

Read More

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ട് മാത്രമല്ല; പവർ ലിഫ്റ്റിംഗ് താരം കൂടിയാണ് ഡോക്ടർ

ഏറ്റവും കുറഞ്ഞ പ്രായത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായ വനിത, പവർ ലിഫ്റ്റിംഗ് താരം വിശേഷണങ്ങൾ അനവധിയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് മുഹമ്മ ലക്ഷ്മിദേവി നിവാസിൽ ഡോ.പി.എൽ.ലക്ഷ്മിക്ക് (38). ഒരു മോഹൻലാൽ സിനിമയോട് തോന്നിയ ആരാധനയാണ് ലക്ഷ്മിയെ മെഡിക്കൽ പ്രൊഫഷനിലേക്കെത്തിച്ചത്. അവയവക്കടത്ത് പ്രമേയമാക്കി 1995ൽ പുറത്തിറങ്ങിയ ‘നിർണയം’ അന്നത്തെ എട്ടുവയസുകാരിയുടെ മനസിൽ വൈദ്യശാസ്ത്രത്തിന്റെ വിത്തു പാകി.   വിവിധയിടങ്ങളിൽ സേവനം പിന്നിട്ടാണ് ജന്മനാട്ടിലെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ട് പദവിയിലെത്തിയത്. പി.ഡബ്ല്യു.ഡി റിട്ട. ചീഫ് എൻജിനീയർ…

Read More

സ്ത്രീകൾക്ക് കൂടുതൽ സ്ഥിരജോലിയും ശമ്പളവും വൻ നഗരങ്ങളിൽ; അസമത്വം നേരിടുന്നതായും റിപ്പോർട്ട്

ന്യൂഡൽഹി: സ്ത്രീകൾക്ക് കൂടുതൽ സ്ഥിരജോലിയും ശമ്പളവും ലഭിക്കുന്നത് പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള വൻനഗരങ്ങളിലാണെന്ന് കണക്കുകൾ. ഇത്തരം നഗരങ്ങളിൽ തൊഴിലെടുക്കുന്ന സ്ത്രീകളിൽ 65.1 ശതമാനത്തിനും സ്ഥിരം ജോലിയാണ്. മറ്റ് നഗരമേഖലയിൽ ഇത് 50.9 ശതമാനം മാത്രം. പുരുഷൻമാർ വൻനഗരങ്ങളിൽ 56.4 ശതമാനവും മറ്റ് നഗരങ്ങളിൽ 46.5 ശതമാനവുമാണ് സ്ഥിരം ജോലി ചെയ്യുന്നത്. കൂടുതൽ ശമ്പളം നൽകുന്നതും വൻനഗരങ്ങളാണെങ്കിലും ഇക്കാര്യത്തിൽ സ്ത്രീകൾ അസമത്വം നേരിടുന്നുണ്ട്.നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലെ തൊഴിൽ വിപണി സാഹചര്യങ്ങൾ സംബന്ധിച്ച…

Read More