‘പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ എനിക്ക് കഴിയില്ല, രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോര്‍ട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോണ്‍ഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് കഴിയില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താന്‍ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞാല്‍ അതിന് തനിക്ക് കഴിയില്ല. അത് താന്‍ ചെയ്യില്ലെന്നും രാഹുല്‍ഗാന്ധി.ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്.തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്‌നലോകത്താണെന്ന് താന്‍ പറഞ്ഞിരുന്നു പക്ഷേ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാനാകുമെന്നും രാഹുല്‍ഗാന്ധി പറയുന്നു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്.ഇന്ത്യാ മുന്നണിയില്‍ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോണ്‍ഗ്രസിന്റെ പങ്ക് വലുതാണ്. ആര്‍എസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിര്‍ക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുര്‍ബലമാണെന്ന് തെളിയിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസ്സിലാക്കണം എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.നിലവിലെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മയെ തകര്‍ക്കാനും ദുര്‍ബലമാക്കാനും സര്‍ക്കാര്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും, എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ സഖ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ അക്കൗണ്ടുകള്‍ വലിയ തോതില്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിന് 10 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിട്ടും അതിന്റെ റീച്ച് പൂര്‍ണ്ണമായും തടഞ്ഞുവെച്ചിരിക്കുകയാണ്. മാധ്യമങ്ങളും നിയമസംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ഏജന്‍സികളും എല്ലാം ഭരണപക്ഷത്തെ സഹായിക്കാനാണ് നിലകൊള്ളുന്നത്.എങ്കിലും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത അമര്‍ഷം ഈ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകും. ഭയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ പാത സ്വീകരിച്ചാല്‍ ബി ജെ പിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നും രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യനേതാക്കളെ ഓര്‍മ്മിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *