കനത്ത മഴയിൽ വീട് തകർന്നു, വൻ ദുരന്തം ഒഴിവായി

ഗുരുവായൂർ :  നഗരസഭയിൽ കനത്ത മഴയെത്തുടർന്ന് ഗുരുവായൂരിൽ വീട് തകർന്നു വീണു. നഗരസഭയിലെ മുപ്പത്തിയൊമ്പതാം വാർഡിൽ തമ്പുരാൻപടിക്ക് സമീപം വടക്കേപുരക്കൽ ദേവകിയുടെ വീടാണ് ശക്തമായ മഴയിൽ തകർന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.അപകടം നടക്കുന്ന സമയത്ത് ദേവകിയും മകനും വീട്ടിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ഓട് തകരുകയും അതിലൂടെ വെള്ളം ചുമരിലേക്ക് ഒലിച്ചു ചുമർ ഇടിയുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ദേവകിയെയും മകനെയും മകളുടെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *