ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജന്‍; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

കോഴിക്കോട്: തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. പാര്‍ട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജന്‍ കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റ് തിരുത്തിയാല്‍ തിരികെ വരാമെന്ന് എം വി ജയരാജന്‍
വര്‍ഗ വഞ്ചകന്‍ എന്ന് പറഞ്ഞത് പാര്‍ട്ടി ഭരണ ഘടനയിലുള്ള കാര്യമാണ്. അവര്‍ നിലപാട് തിരുത്തിയാല്‍ വേണ്ടെന്ന് പറയില്ലെന്ന് എം വി ജയരാജന്‍. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിക്ക് ഒരു കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മയാണ്. പയ്യന്നൂരും തളിപ്പറമ്പും ഒരുപോലെ കാണാന്‍ കഴിയില്ല. പയ്യന്നൂരില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു. പയ്യന്നൂര്‍ എപ്പോളും ജയിക്കാവുന്ന മണ്ഡലമാണ്. തളിപ്പറമ്പ് ഇപ്പോള്‍ അങ്ങനെയല്ല. എസ്‌ഐആറിന് ശേഷം തളിപ്പറമ്പില്‍ യുഡിഎഫ് മേല്‍ക്കൈ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ടി കെ ഗോവിന്ദനെ വീട്ടില്‍ സ്വീകരിച്ച വിനോദിനിയെ എം വി ജയരാജന്‍ വിമര്‍ശിച്ചു. ഒരാള്‍ വീട്ടില്‍ വന്നാല്‍ പുറത്താക്കാന്‍ കഴിയില്ല. എന്നാല്‍ സ്വീകരിച്ചു ആ നയിച്ചത് ശരിയല്ലെന്നാണ് വിമര്‍ശനം.

 

 

Leave a Reply

Your email address will not be published. Required fields are marked *