മുഖ്യമന്ത്രി വലിയ ഡീലുണ്ടാക്കി, വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം സതീശന്; കടുത്ത ആരോപണവുമായി സിപിഎം, കരാര്‍ റദ്ദാക്കണം

 

തിരുവനന്തപുരം : വിഴിഞ്ഞത്തെ അദാനി – എംഎസ്‌സി ഓഹരി കൈമാറ്റത്തില്‍ കടുത്ത ആരോപണവുമായി സിപിഎം. മുഖ്യമന്ത്രി വി ഡി സതീശന്‍ കൃത്യമായി അജണ്ട വെച്ച് പ്ലാന്‍ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നതെന്ന് സിപിഎം ആരോപിച്ചു. വിഴിഞ്ഞം പൂര്‍ണ്ണമായി കയ്യടക്കുക എന്നുള്ളത് എംഎസ്‌സി കമ്പനിയുടെ താല്‍പര്യം. കരാര്‍ റദ്ദാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വീഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. അദാനി, എംഎസ്‌സി കമ്പനി എന്നിവരുമായി മുഖ്യമന്ത്രി വലിയ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നു. കരാര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും സിപിഎം കൂട്ടിച്ചേര്‍ത്തു. ഉപ നേതാവ് വിഷയം ചര്‍ച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും സിപിഎം. മുന്‍കാലങ്ങളില്‍ കീഴ് വഴക്കം അനുസരിച്ച് പ്രതിപക്ഷ നേതാവ് ഉപ നേതാവ് പദവികള്‍ കഴിഞ്ഞകാലങ്ങളില്‍ എല്ലാം സിപിഎമ്മിന് ആയിരുന്നു.

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 25 ശതമാനത്തില്‍ അധികം ഓഹരി കൈമാറ്റം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അംഗീകാരം ആവശ്യമാണ്. അതാണ് കരാറിലെ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയുള്ള നീക്കമാണോ നടന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. ജൂണ്‍ 29 തന്നെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. കരാര്‍ ലംഘിച്ചതിന് സര്‍ക്കാര്‍ ഏത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കണം. വലിയ വിദേശ നിക്ഷേപം എന്ന രീതിയില്‍ പ്രചാരണം ഉണ്ട്. ഓഹരി കൈ മാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള ഇടപാടാണ് നടന്നിരിക്കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *