ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 15 ന് പുനരാരംഭിക്കും. വിനു ജോബ് എം.എൽ.എയും ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യ വാരം സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു തുറന്നു കൊടുക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 1 മുതൽ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിപ്പിക്കും. ശേഷിക്കുന്ന പ്ലാസ്റ്ററിംഗ് അടക്കമുള്ള ജോലികളുമാണ് ആരംഭിക്കുന്നത്. നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എംഡി എസ്.ഷാജു, വൈസ് ചെയർമാൻ സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ പങ്കെടുത്തു. റെയിൽവേ ജംഗ്ഷനിലെ ഫ്‌ളൈഓവർ എസ്.എച്ച് ജംഗ്ഷൻ കടന്നുപോകുന്ന വിധം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്ന് വിനു ജോബ് അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ എസ്.എച്ച് ജംഗ്ഷൻ സന്ദർശിച്ച് വിലയിരുത്തൽ നടത്തി.
ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മാണം 15ന് പുനരാരംഭിക്കും