ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ സമാധാനശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ട് ഖത്തര്‍ രം?ഗത്ത്. രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന ദൗത്യം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പിന്തുണ നല്‍കും. ഈ നിലപാട് ഇറാനെ അറിയിച്ചിട്ടുണ്ട്. ഹോര്‍മൂസില്‍ കപ്പല്‍ ആക്രമിച്ചതില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഖത്തര്‍ പ്രതിഷേധം അറിയിച്ചു. സമാധാന ശ്രമങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തി പാടില്ലെന്ന് ഇറാനോട് ഖത്തര്‍ ആവശ്യപ്പെട്ടു.
അതിനിടെ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇന്ന് പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണ ഭീഷണിയെ തുടര്‍ന്ന് ബഹ്‌റൈനില്‍ രണ്ട് തവണയാണ് അപായ സൈറണുകള്‍ മുഴങ്ങിയത്. രാജ്യം വലിയൊരു വ്യോമാക്രമണ ഭീഷണി നേരിട്ടതോടെ പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ബഹ്‌റൈന് പിന്നാലെ കുവൈത്തിന് നേരെയും കനത്ത വ്യോമാക്രമണ ശ്രമമുണ്ടായി. രാജ്യത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് വിജയകരമായി പ്രതിരോധിച്ചു. ആക്രമണങ്ങളെ തടയുന്നതിനിടയില്‍ ആകാശത്ത് വലിയ തോതിലുള്ള സ്‌ഫോടന ശബ്ദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കുവൈത്ത് ആര്‍മി ജനങ്ങള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ട് ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി.