Meenakshi

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് നിര്‍ണായക പ്രഖ്യാപനവുമായിതമിഴ്‌നാട് സര്‍ക്കാര്‍

    ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്ന് അവരിപ്പിച്ച സി ജോസഫ് വിജയ്യുടെ ആദ്യ ബഡ്ജറ്റിലാണ് പ്രഖ്യാപനം. നിലവിലെ കരാറുകള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ് ഉയര്‍ത്തുമെന്ന് ധനമന്ത്രി എന്‍ മേരി വില്‍സണ്‍ വ്യക്തമാക്കി. അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം തമിഴ്‌നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവില്‍ അനുവദിച്ചിരിക്കുന്ന പരിധിയില്‍ നിന്ന് കൂടുതല്‍ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും…

Read More

ആരോപണവിധേയന് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് ഇത്ര തിടുക്കം ? : കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

  എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധം തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര ടത്തിയെന്ന ആരോപണം നിലനില്‍ക്കെ എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ കനത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണവിധേയന് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. എഡിജിപിയെ ഡിജിപിയായി നിയമിക്കാന്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. അതിനാല്‍ ഈ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ എഡിജിപി…

Read More

പത്താം ക്ലാസുകാരനെ വളഞ്ഞിട്ട് മര്‍ദിച്ച് സഹപാഠികള്‍

  ക്രൂരമായമര്‍ദ്ദനം സോഷ്യല്‍മീഡിയാവഴി അവര്‍തന്നെ പ്രചരിപ്പിച്ചു   കൊച്ചി ‘മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ ഇനിയും കിട്ടുമെടാ….*&%####’, പത്താം ക്ലാസുകാരനെ വളഞ്ഞിട്ട് മര്‍ദിച്ച സഹപാഠികള്‍ കൂടിയായ നാലംഗ സംഘം വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്. മാത്രമല്ല, മര്‍ദനത്തിന്റെ ദൃശ്യങ്ങര്‍ ചിത്രീകരിച്ച് ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ മാതാപിതാക്കള്‍ക്കൊപ്പം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാകണം. ആക്രമണം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റും അറിയിച്ചു. സംഭവത്തില്‍ ഇന്ന് സ്‌കൂള്‍ പിടിഎ യോഗം ചേരുന്നുണ്ട്….

Read More

‘പാറ്റകളുടെ സമരം’ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്

മാധ്യമ സിംഹാസനങ്ങളെ വിറപ്പിച്ച തെരുവിലെ ‘പാറ്റകള്‍’ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കരുത്ത്ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ ഇന്ന് വെറുമൊരു ഭരണകൂട ഭജനസംഘമായി അധഃപതിച്ചിരിക്കുന്നു. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കും അധികാരത്തിന്റെ ശീതളച്ഛായകള്‍ക്കും മുന്നില്‍ അവര്‍ ജനങ്ങളുടെ വിലാപങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍, ഡല്‍ഹിയുടെ തെരുവുകളില്‍ പടര്‍ന്ന ‘പാറ്റകളുടെ സമരം’ (കോക്രോച്ച് ജനതാ പാര്‍ട്ടി) ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ പരമാധികാരി ജനങ്ങള്‍ തന്നെയാണ് എന്ന വലിയ സത്യം ഉറക്കെ പ്രഖ്യാപിച്ചു.മാധ്യമങ്ങളുടെ മൗനവും അധികാരത്തിന്റെ പ്രീണനവുംഅധികാരത്തെ ചോദ്യം ചെയ്യേണ്ട മാധ്യമങ്ങള്‍, ഇന്ന് ഭരണകൂടത്തിന്റെ പബ്ലിക്…

Read More

ഗ്രീന്‍ കാര്‍ഡിന് കുരുക്കായി ട്രംപിന്റെ ‘പബ്ലിക് ചാര്‍ജ്’ നിയമം; അമേരിക്കയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

    വാഷിങ്ടണ്‍: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. വിവാദപരമായ ‘പബ്ലിക് ചാര്‍ജ്’ ഇമിഗ്രേഷന്‍ നിയമം വീണ്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശികള്‍ക്ക് സ്ഥിരതാമസാനുമതി (ഗ്രീന്‍ കാര്‍ഡ്) നല്‍കുന്നതിന് മുന്‍പ്, അവര്‍ ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാന്‍ സാധ്യതയുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കുന്നതാണ് ഈ രീതി. ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്നും നികുതിപ്പണം ഉപയോഗിച്ചുള്ള ക്ഷേമപദ്ധതികളെ ആശ്രയിക്കരുതെന്നുമാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്…

Read More

ISRO യില്‍ സംഭവിയ്ക്കുന്നത് എന്ത് ?

ശമ്പളം കുറഞ്ഞിട്ടാണോ ശാസ്ത്രജ്ഞര്‍ പിരിഞ്ഞ് പോകുന്നത് യഥാര്‍ഥ പ്രശ്നമെന്ത്? ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ ചന്ദ്രനേയും ചൊവ്വയേയും ലക്ഷ്യംവെച്ച് മുന്നേറുകയാണ്. അതിനിടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയ്ക്ക് തലവേദന സൃഷ്ടിച്ച് ചില പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നൂറിലധികം ശാസ്ത്രജ്ഞരാണ് ഐഎസ്ആര്‍ഓയില്‍നിന്ന് രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്തത്. ഇതോടെ ബഹിരാകാശ ഗവേഷണ രംഗത്തെ പ്രതിഭകളെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടേണ്ടിവന്നു. ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജിയും സ്വയം വിരമിക്കലും ഇനി…

Read More

അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണവുമായി ഇറാന്‍, റെയില്‍വെ സ്റ്റേഷനാക്രമിച്ച് യുഎസ്

ടെഹ്റാന്‍: അമേരിക്കയുടെ സൈനികനീക്കത്തിന് തിരിച്ചടിയുമായി ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തി ഇറാന്‍. ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. നേരത്തെ അമേരിക്ക ഇറാനില്‍ ജനവാസ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഇതിന് മറുപടിയായി നടത്തിയ ആക്രമണത്തില്‍ 11 വയസുള്ള പെണ്‍കുട്ടിയ്ക്ക് ഷെല്‍ അവശിഷ്ടങ്ങള്‍ വീണ് പരിക്കേറ്റതായി വിവരമുണ്ട്. ബഹ്റൈന് പുറമേ കുവൈറ്റിലും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ പാലങ്ങളെയും മറ്റുമാണ് അമേരിക്ക നിലവില്‍ ആക്രമണം നടത്തി തകര്‍ക്കുന്നത്….

Read More

മാഷ് -ജ്വലിക്കുന്ന ഓര്‍മ്മയായ്..

  ഭാഷാധ്യാപകന്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ തൃശ്ശൂര്‍ കേരളവര്‍മ്മ, കുന്നംകുളം വിവേകാനന്ദ കോളേജുകളുടെ മുന്‍ പ്രിന്‍സിപ്പല്‍, കൂടാതെ ശ്രീശങ്കരാചാര്യ സംസ്‌കൃത ശാലയില്‍ മലയാളം പ്രൊഫസര്‍, സര്‍വകലാശാലയുടെ തൃശൂര്‍, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടര്‍ കേരള സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗം, കൂടാതെ 95 ഓളം പുസ്തകങ്ങളുടെ രചയിതാവ്, വിവിധ സാഹിത്യ സംഘടനകളുടെ ചെയര്‍മാന്‍ എന്നിങ്ങനെയുള്ള വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന പ്രിയപ്പെട്ട പ്രൊഫസര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷ് ഇന്നലെ രാവിലെ മരണപ്പെട്ടു. അത്യന്തം വേദനാജനകമായ വാര്‍ത്തയായിരുന്നു മലയാളഭാഷയെ പോലെ…

Read More

ഇന്ത്യയിലെ മരണദ്വീപ് ;മരണം ഉറപ്പ് ഈ ദ്വീപിലെത്തിയാല്‍

  ഇന്നും മാറാത്ത ദുരൂഹത ഒരിക്കല്‍ യാത്രപോയാല്‍ തിരികെയെത്താന്‍ കഴിയാത്ത ചില സ്ഥലങ്ങള്‍ ഭൂമിയിലുണ്ട്. അവിടെ നിന്ന് മൃതശരീരങ്ങള്‍ പോലും ലഭിക്കാറില്ലെന്നാണ് വിവരം. ഇന്ത്യയ്ക്കും ഉണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഒരു കടല്‍ത്തീരത്തിനടുത്തായി വനത്താല്‍ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട്. ദ്വീപിലേക്ക് ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വര്‍ഷമായി ഇവര്‍ക്ക് പുറംലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകര്‍ പറയുന്നു. ടൂറിസ്റ്റുകള്‍…

Read More

സംസ്ഥാന വഖഫ് ബോര്‍ഡ്:  പ്രവര്‍ത്തനം തല്‍ക്കാലം മരവിപ്പിച്ച് ഹൈക്കോടതി

   ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്ക്ക് കൊച്ചി: ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളടക്കം ആരോപിച്ച് വഖഫ് ബോര്‍ഡിനെതിരായി നല്‍കിയ ഹര്‍ജികളില്‍ നടപടിയുമായി ഹൈക്കോടതി. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചു. കേസില്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ വഖഫ് ബോര്‍ഡ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിയ്ക്ക് താല്‍ക്കാലിക ചുമതലയും കോടതി നല്‍കി. ഇടത് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോര്‍ഡ് പിരിച്ചുവിടണമെന്ന് ക്രൈസ്തവ സഭാ കൂട്ടായ്മയായ ആക്ട്സ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കോടതി…

Read More