എക്‌സ്ട്രാ ടൈമിൽ അർജന്റീനയുടെ ഇരട്ടപ്രഹരം; സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി സെമിയിലേക്ക് (3-1 )

കൻസാസ് സിറ്റി: ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ വിജയഗോൾ നേടി അർജന്റീന. എക്‌സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിയാണ് സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് കാലുകുത്തുന്നത്. 3-1 നാണ് വിജയം. എക്‌സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. സെമിഫെെനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി.

മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ അർജന്റീന ആദ്യ ഗോൾ നേടി. ലയണൽ മെസിയെടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ ഗോളാക്കിമാറ്റി. രണ്ടാം പകുതിയിയിലെ 67-ാം മിനിറ്റിലാണ് സ്വിറ്റ്സർലാൻഡിന്റെ ആദ്യ ഗോൾ. ഡാൻ എൻന്തോയെ ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്തും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. തുടക്കം മുതൽ വലിയ പ്രതിരോധമാണ് സ്വിസ്‌പട നടത്തിയത്.

എന്നാൽ മത്സരത്തിന്റെ 72-ാം മിനിറ്റിൽ സ്വിറ്റ്സർലാൻഡ് താരം ബ്രീൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ പുറത്തായതോടെ 10പേരായി കുറഞ്ഞ സ്വിസ്‌പട പ്രതിരോധത്തിനാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. 112 -ാം മിനിറ്റിലാണ് അർജന്റീന വീണ്ടും ഗോൾ നേടി മുന്നിലെത്തിയത്. തുടർന്ന് 120-ാം മിനിറ്റിൽ വിജയഗോൾ നേടി അർജന്റീന സെമിയിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *