നാളെ അത്തം, ഓണം വരവായി

തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം പിറന്നു. ഇന്നുമുതൽ തിരുവോണം വരെയുള്ള ദിവസങ്ങൾ പൂവിളിയുടെ കാലമാണ്. ഓരോ നാട്ടിലും ഓരോവിധത്തിലാണ് അത്തപ്പൂക്കളമൊരുക്കുന്നത്. ചിലയിടങ്ങളിൽ അത്തത്തട്ടൊരുക്കിയാണ് പൂക്കളമിടുന്നത്. പത്തുദിവസം നീളുന്ന പൂക്കളമത്സരങ്ങളും ആഘോഷപരിപാടികളും ഇനിയുള്ള ദിവസങ്ങളിൽ സജീവമാകും.

 

സാധാരണയായി അത്തം പത്തിന് തിരുവോണമെന്നാണ് ചൊല്ലെങ്കിലും ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. ഇത്തവണ കർക്കടകം 31നാണ് അത്തം നാൾ വന്നിരിക്കുന്നത്. ചിങ്ങം ഒന്നിന് ചിത്തിരനാളാണ്. ചിങ്ങം രണ്ടിനും മൂന്നിനും മൂന്നിനും ചോതി നക്ഷത്രം വരുന്നതുകൊണ്ടാണിത്. ചിങ്ങമാസത്തിലെ ആദ്യനാളുകളിൽ തിരുവോണം എത്തുമ്പോഴൊക്കെ കർക്കടകത്തിൽ അത്തം വരാറുണ്ട്.

 

തൃപ്പൂണിത്തുറയിൽ അത്തച്ചമയഘോഷയാത്രകൾക്ക് ഒരുക്കമായി. ഒമ്പതുമണിയോടെ മുഖ്യമന്ത്രി വിഡി സതീശൻ അത്തച്ചമയഘോഷയാത്രയുടെ ഉദ്‌ഘാടനം നടത്തും. രണ്ടായിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *