ഒരു പകൽ മുഴുവൻ നാദാർച്ചനയുമായി നാദബ്രഹ്മം

ഗുരുവായൂർ : തൃശ്ശൂർ നാദബ്രഹ്മം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗുരുവായൂർ സംഗീതാർച്ചന നൂറോളം ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംഗീതാർച്ചനയുടെ 37-ാമത് പതിപ്പാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നത്.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം മനോജ് സി, മാധ്യമപ്രവർത്തകൻ ശിവജി നാരായണൻ, നാദബ്രഹ്മം ഫൗണ്ടേഷൻ ഫൗണ്ടർ പ്രസിഡണ്ട് എം.ഡി. സോമശേഖർ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

രാവിലെ എട്ടുമണിക്ക് ആരംഭിച്ച സംഗീതാർച്ചന വൈകിട്ട് ആറുമണിവരെ നീണ്ടുനിന്നു. നൂറോളം ഗായകർ തുടർച്ചയായി കൃഷ്ണഭക്തിഗാനങ്ങൾ ആലപിച്ചു. ചെമ്പൈ സംഗീതോത്സവം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ നാദാർച്ചന നടത്തുന്നത് ഈ പരിപാടിയിലാണ് . സംഗീതാർച്ചനയോടനുബന്ധിച്ച് നാദബ്രഹ്മം കുടുംബാംഗങ്ങളുടെ കുട്ടികളുടെ അരങ്ങേറ്റവും നടന്നു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അരങ്ങേറിയ സംഗീതാർച്ചന സംഗീതാസ്വാദകർക്കും ഭക്തജനങ്ങൾക്കും ഒരുപോലെ വേറിട്ട അനുഭവമായി.

അതെ സമയം 38 വർഷമായി മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ സംഗീതാർച്ചന നടത്തുന്ന നാദ ബ്രഹ്മം ഫൗണ്ടേഷന് ഈ വർഷം സ്റ്റേജ് അനുവദിക്കാതിരിക്കാൻ പബ്ലിക്കേഷൻ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ നടത്തിയ നീക്കങ്ങൾ ക്കെതിരെ ദേവസ്വം ചെയർമാൻ എ വി ഗോപി നാഥ്‌ ഭരണ സമിതി അംഗം സി മനോജ് എന്നിവരുടെ ശക്തമായ ഇടപെടൽ ആണ് ഫൗണ്ടേഷന് പരിപാടി നടത്താൻ കഴിഞ്ഞത് ,ഫൗണ്ടേഷൻ ജനുവരിയിൽ നൽകിയ അപേക്ഷയിൽ അന്നത്തെ അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ ഒപ്പിട്ട് ഫയൽ പബ്ലിക്കേഷനിൽ തിരികെ എത്തിയപ്പോൾ പൂഴ്ത്തി വെച്ചു .. പിന്നീട് അഡ്മിനിസ്‌ട്രേ റ്ററുടെ താൽക്കാലിക ചുമതല വഹിക്കുന്ന ജില്ലാ കളക്ടറെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്ന് ആഡിറ്റോറിയം രാവിലെ മുതൽ വൈകീട്ട് വരെ തുടർച്ചയായി ആർക്കും അനുവദിക്കേണ്ട എന്നും അഥവാ കൊടുക്കുകയാണെങ്കിൽ 64,000 രൂപയായിരുന്ന വാടക 1,77,000 രൂപയാക്കി ഉയർത്തണമെന്നും അവർ വാശി പിടിച്ചു .

പിന്നീട് നിരന്തരമായ ഉന്നത ഇടപെടലുകളെ തുടർന്ന് അത് 1,18,000 രൂപയായി നിജപ്പെടുത്തി . ഇതോടെ ഏകാദശി വിളക്ക് നടത്തുന്ന പോലീസ് , കോടതി ജീവനക്കാർ ,പോസ്റ്റ് ഓഫിസ് , ഗുരുവായൂരിലെ വ്യാപാരികൾ , കാനറ ,എസ് ബി ഐ തുടങ്ങിയ ബാങ്കുകൾ,, എന്നിവർക്കും വിളക്കാഘോഷത്തിന് ചിലവേറും , കൂടാതെ എല്ലാ വർഷവും നടത്തുന്ന ഗീത യജ്ഞം , സപ്താഹം എന്നിവ നടത്തുന്നവരുടെ കയ്യും പൊള്ളും മേൽപ്പത്തൂർ ഓഡിറ്റോറിയം ഒരു ദിവസത്തേക്ക് ഒന്നിച്ചു കൊടുക്കുന്നതാണ് ഭഗവാന് ലാഭമെങ്കിലും , സ്ലോട്ട് ആയി പലർക്കും കൊടുക്കുന്നതാണ് പബ്ലിക്കേഷനിലെ ഉദ്യോഗസ്ഥന് ലാഭകരമത്രെ

Leave a Reply

Your email address will not be published. Required fields are marked *