2018 എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് മോഹൻലാലിന്റെ മകൾ വിസ്മ.യയെ നായികയാക്കി സംവിധാനം ചെയ്ത തുടക്കം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ജൂഡ് ആന്തണിയുടെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
“അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഒരു പുതിയ ചിത്രത്തിനായി ജൂഡ് ആന്തണി ജോസഫിനൊപ്പം കൈകോർക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻതന്നെ നിങ്ങളിലേക്ക് എത്തിക്കും . മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. 12 വർഷമായി കാത്തിരുന്ന നിമിഷമാണിതെന്ന് ജൂഡ് ആന്റണി മോഹൻലാലിന്റെ പോസ്റ്റ്ന് കമന്റ് ചെയ്തു. ഈ ചിത്രമൊരുക്കാൻ കാത്തിരിക്കുകയണെന്നും ദൈവത്തിന് നന്ദിയുണ്ടെന്നും ജൂഡ് കുറിച്ചു.
അതേസമയം തുടക്കത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ രംഗങ്ങൾക്ക് നിറഞ്ഞ കൈയടിയും ലഭിച്ചു. ആശിഷ് ജോ ആന്റണിയാണ് തുടക്കത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സി ജോസ്, ജയാകുറുപ്പ്, അശ്വിനി വിജയൻ എന്നിവരാണ് മറ്റ് താരങ്ങൾ.