മയക്കുമരുന്ന് കേസ്: അവതാരക അടക്കം 12 പേർക്ക് വധശിക്ഷ

കയ്റോ: ഈജിപ്റ്റിൽ മയക്കുമരുന്ന് കേസിൽ ടെലിവിഷൻ അവതാരക സാറാ ഖലീഫ അടക്കം 12 പേർക്ക് വധശിക്ഷ വിധിച്ച് കോടതി. വില്പനയ്ക്കുള്ള മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്ത ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. നിയമവിരുദ്ധമായ തോക്കുകളും ആയുധങ്ങളും ഇവരുടെ പക്കൽ കണ്ടെത്തിയിരുന്നു.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ‘മിഷൻ ഇംപോസിബിൾ’ എന്ന ടിവി പ്രോഗ്രാമിലൂടെയാണ് 39 വയസ്സുകാരിയായ സാറാ ഏറെ ശ്രദ്ധേയയായത്. തനിക്കെതിരെയുള്ള കുറ്റങ്ങൾ അവർ നിഷേധിച്ചിട്ടുണ്ട്. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാം.

അധികൃതർ 750 കിലോഗ്രാമിലധികം മയക്കുമരുന്നും അവ നിർമ്മിക്കാൻ ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തതായി വിചാരണയ്ക്കിടെ കോടതി കണ്ടെത്തി. ഇരുപതോളം സാക്ഷികൾ മൊഴി നൽകി. ഇതിനുപുറമെ സംഭാഷണങ്ങളും വീഡിയോ ക്ലിപ്പുകളും അടങ്ങുന്ന ഇലക്ട്രോണിക് തെളിവുകളും അധികൃതർ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *