‘വന്ദേ മാതരം’ സാംസ്കാരിക ദേശീയതയുടെ അടിത്തറ; ഗാനം വിഭജിക്കപ്പെട്ടു, പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

കോഴിക്കോട്: വിശ്വാസികളെ മാറ്റിനിർത്തിക്കൊണ്ട് വർഗീയതയ്‌ക്കെതിരെ പോരാടാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന ഒന്നാണ് വിശ്വാസമെന്നും ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വിശ്വാസികളെ കൂടി പരിഗണിച്ചുവേണം വർഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിലെ പ്രതിനിധികളുടെ ചർച്ചകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. ശ്രീകൃഷ്ണ ജയന്തി ആർഎസ്എസിന്റെ കുത്തകയല്ലെന്നും എല്ലാ ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നതായി അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങൾ വിശ്വാസികളുടെ മാത്രം ഇടങ്ങളാക്കി മാറ്റരുതെന്നും അഭിപ്രായമുയർന്നു.
ക്ഷേത്രങ്ങൾ വർഗീയവാദികളുടെ നിയന്ത്രണത്തിലാകരുതെന്നും ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പോലും ആർഎസ്എസ് ശാഖകളും ബിജെപി ക്ലാസുകളും നടക്കുന്ന സാഹചര്യമുണ്ടെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും ജനവിഭാഗങ്ങളുടെ പൊതുഇടങ്ങളാക്കി മാറ്റുന്നതിനുള്ള ബോധപൂർവമായ ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഉത്സവങ്ങളെയും ആഘോഷങ്ങളെയും പരസ്പരം വേർതിരിച്ച് പൊതുഇടങ്ങൾക്ക് പകരം സ്വകാര്യ ഇടങ്ങളാക്കി മാറ്റുകയും ആചാരപരമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് മതവിദ്വേഷത്തിന്റെ നിലപാടുകൾക്ക് ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഫലപ്രദമായ ഇടപെടലുകൾ ആവശ്യമാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സൂക്ഷ്മതലത്തിലാണ് വർഗീയ ശക്തികൾ ഇടപെടുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇതിനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കും. ജനങ്ങളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും വർഗീയവത്കരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്. വലതുപക്ഷവത്കരണത്തെയും അതിന്റെ ഇടതുവത്കരണത്തെയും ഫലപ്രദമായി പ്രതിരോധിക്കണം. അന്ധവിശ്വാസജടിലമായ തെറ്റായ നിലപാടുകൾ, അവ ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും സ്ത്രീ വിരുദ്ധ പരാമർശങ്ങളായാലും ശരിയായ ദിശാബോധത്തോടെ നേരിടാൻ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *