വിനായക ചതുർത്ഥിയിൽ വിജയ്‌യെ ഗണപതിയാക്കി; വിഗ്രഹങ്ങൾ വൈറലായതോടെ ശിൽപിക്കെതിരെ പരാതി

ചെന്നൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയയ്‌യെ വിവിധ രൂപങ്ങളിൽ അവതരിപ്പിച്ച വിനായക വിഗ്രഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെന്നൈയിലെ കൊരുക്കുപ്പേട്ട്, ആർ.കെ നഗർ മേഖലകളിലാണ് വിജയ്‌യുടെ രൂപസാദൃശ്യമുള്ള വ്യത്യസ്ത ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാരുടെയും സന്ദർശകരുടെയും ശ്രദ്ധനേടിയ വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വിജയിയ്‌യുടെ രാഷ്ട്രീയ പ്രചാരണവേഷവും അദ്ദേഹത്തിന്റെ ജനപ്രിയ സിനിമയായ ‘ഗില്ലി’യിലെ കഥാപാത്രത്തിന്റെ രൂപവുമടക്കം വിവിധ ഭാവങ്ങളാണ് വിഗ്രഹങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ആരാധകനായ രാജേഷാണ് വ്യത്യസ്ത രൂപത്തിലുള്ള പ്രതിമകൾ ഒരുക്കിയത്. അതേസമയം വിഗ്രഹങ്ങളുടെ ചിത്രങ്ങൾ വൈറലായതോടെ ഇവ രൂപകൽപ്പന ചെയ്ത ശിൽപ്പി രാജേഷിനെതിരെ പൊലീസിൽ പരാതി ഉയർന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിമകൾ നീക്കം ചെയ്യണമെന്ന് രാജേഷിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *