ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക
ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തിയ രണ്ട് ഇറാനിയന്‍ ഡ്രോണുകളെ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും പരോക്ഷ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും മേഖലയില്‍ മിസൈല്‍ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും തുടരുകയാണ്. ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസിന്റെ നിയന്ത്രണത്തിനായി ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഉപരോധങ്ങള്‍ നീക്കുന്നതിനും എണ്ണ വരുമാനം തിരിച്ചുപിടിക്കുന്നതിനുമായി ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അമേരിക്കന്‍ പ്രതിരോധ സേന തിരിച്ചടി തുടരുകയാണ്. സമാധാന ശ്രമങ്ങള്‍ക്കിടയിലും…