admin

11 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച പ്രതിക്ക് 20 വർഷംതടവ് ശിക്ഷ

നെയ്യാറ്റിൻകര സ്കൂൾ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കോവളം ചൊവ്വര സ്വദേശി കുഞ്ഞുമോനെ [ 44 ] നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ എം സുജ 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി മൂന്നുവർഷം കൂടെ ശിക്ഷ അനുഭവിക്കണം. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് നടന്നു പോയിക്കൊണ്ടിരുന്ന അതിജീവിതയെ അമ്മയുടെ പരിചയക്കാരനാണെന്ന്പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തന്റെ കാറിൽ…

Read More

ലൈംഗീക അതിക്രമം: അഗതി മന്ദിരം ഉടമയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ:പുന്നപ്ര ശാന്തി ഭവൻ അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമ പരാതിയിൽ സ്ഥാപന ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിലായി. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പോലീസാണ് മാത്യു ആൽബിനെ അറസ്റ്റ് ചെയ്തത്.തനിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന മാത്യു ആൽബിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. വലിയൊരു പെണ്ണുകേസിൽ പെട്ടിട്ടും തന്നെ അന്വേഷിച്ച് ആരും വന്നിട്ടില്ലെന്നും ചെന്നിത്തലയെ നേരിൽ കണ്ടിട്ടുണ്ടെന്നുമാണ് ഇയാൾ അവകാശപ്പെട്ടത്. മാത്രമല്ല, അഞ്ച് പേരെ കൊലപ്പെടുത്താനുണ്ടെന്നും അതിൽ ആദ്യം ശാന്തി…

Read More

ഈ വർഷം ഇതുവരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയത് 2,273 ഇന്ത്യൻ പൗരന്മാരെ

വാഷിംഗ്‌ടൺ ഡി സി : 2026-ൽ ഇതുവരെ അമേരിക്കയിൽ നിന്ന് 2,273 ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 31-നാണ് മന്ത്രാലയം ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. 2026 ജനുവരി 1 മുതൽ ഇതുവരെയുള്ള കണക്കാണിത്. 2025-ൽ ആകെ 3,567 ഇന്ത്യൻ പൗരന്മാരെയാണ് യുഎസിൽ നിന്ന് നാടുകടത്തിയത്. നാടുകടത്തൽ നടപടികൾക്കായി വിദേശ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, വ്യക്തികളുടെ പൗരത്വം ഉറപ്പുവരുത്തിയ ശേഷのみയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കുന്നതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. നിയമപരമായ കുടിയേറ്റ മാർഗ്ഗങ്ങൾ…

Read More

ഫ്ലോറിഡ ജയിലിൽ കഴിയുന്ന മുൻ ഒക്ലഹോമ ഡോക്ടർ നേഹ ഗുപ്ത സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ നൽകി

ഫ്ലോറിഡ: നാല് വയസ്സുള്ള സ്വന്തം മകളെ കൊലപ്പെടുത്തി മുങ്ങിമരണമായി ചിത്രീകരിച്ച കേസിൽ വിചാരണ നേരിടുന്ന മുൻ ഒക്ലഹോമ പീഡിയാട്രീഷ്യൻ നേഹ ഗുപ്തയാണ് ജയിലിൽ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഫ്ലോറിഡ ജയിലിൽ വെച്ച് സഹതടവുകാരിൽ നിന്നും തനിക്ക് ആക്രമണവും വധഭീഷണി നേരിടേണ്ടി വന്നുവെന്ന് അവർ കോടതി ഫയലിംഗുകളിൽ വ്യക്തമാക്കി. തുടർന്ന് മറ്റു തടവുകാരിൽ നിന്നും തന്നെ മാറ്റിനിർത്തണമെന്നാണ് പ്രതിയുടെ ആവശ്യം. സെപ്റ്റംബറിലാണ് ഈ കേസിന്റെ അടുത്ത കോടതി വിചാരണ നിശ്ചയിച്ചിരിക്കുന്നത്.

Read More

ഡോ. ഫൗച്ചിക്കെതിരെ രൂക്ഷമായ വിമർശനവുമായി റാപ്പർ നിക്കി മിനാജ്

കോവിഡ് മഹാമാരിയുടെ കാലത്തെ നടപടികളുടെ പേരിൽ അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. ആന്റണി ഫൗച്ചിക്കെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത റാപ്പർ നിക്കി മിനാജ് രംഗത്ത്. എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെയാണ് ഫൗച്ചിയുടെ ഭാവി ഇരുണ്ടതാണെന്ന് അവർ പ്രവചിച്ചത്. ഫൗച്ചിയുടെ തെറ്റായ നയങ്ങൾ കാരണം കുഞ്ഞുങ്ങളും ഗർഭിണികളും പ്രായമായവരുമടക്കം നിരവധി പേർ കടുത്ത മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്ന് നിക്കി മിനാജ് ആരോപിച്ചു. ഫൗച്ചിക്ക് ഭാവിയിൽ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുമെന്നും ട്യൂബിലൂടെ ഭക്ഷണം കഴിക്കേണ്ട അവസ്ഥ വരുമെന്നും അവർ പരിഹസിച്ചു. ഫൗച്ചിയുടെ നടപടികൾ…

Read More

കെ.എസ്.ആർ.ടി.സി സംവരണ സീറ്റ്: നിബന്ധനകൾ പാലിക്കാത്തവർക്ക് പിഴ

തിരുവനന്തപുരം:കെഎസ്ആർടിസി സംവരണ സീറ്റ് സംബന്ധിച്ച് പുതിയ കർശന നിർദേശം പുറത്തിറങ്ങി. ബസുകളിലെ സംവരണ സീറ്റുകളിൽ അർഹതയില്ലാത്തവർ യാത്ര ചെയ്താൽ 250 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. മുതിർന്ന പൗരന്മാർക്ക് സീറ്റ് ലഭിക്കാത്തതായി ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. മുതിർന്ന പൗരന്മാർക്കായി സംവരിച്ച സീറ്റുകൾഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി സ്റ്റേജ് ക്യാരേജ് ബസുകളിൽ മുതിർന്ന പൗരന്മാർക്കായി ആകെ 20 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും 10 ശതമാനം വീതം സീറ്റുകളാണ് മാറ്റിവെച്ചിരിക്കുന്നത് ഫാസ്റ്റ് പാസഞ്ചർ…

Read More

കോട്ടയത്ത് വ്യാപക നാശനഷ്ടം

കോട്ടയം∙ ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴമൂലം പ്രദേശത്ത് ഒന്നിലധികം സ്ഥലങ്ങളിൽ ഉരുൾപ്പൊട്ടിയതായാണ് വിവരം. മീനച്ചിലാർ കരകവിഞ്ഞൊഴുകി. ഈരാറ്റുപേട്ട ടൗണിൽ കടകളിൽ വെള്ളം കയറി. വലിയ നാശനഷ്ടമാണ് ഈരാറ്റുപേട്ട ടൗണിൽ വ്യാപാരികൾക്ക് ഉണ്ടായത്. പാലാ…

Read More

മഴ ദുരന്തം കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട്, മറ്റിടങ്ങളിൽ ഓറഞ്ച്

തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസ‌ർകോട് ജില്ലകൾക്കാണ് റെ‍ഡ് അലർട്ട് നൽകിയിരിക്കുന്നത്. ഇന്ന് എല്ലാ ജില്ലകൾക്കും റെഡ്, ഓറഞ്ച് അലർട്ടുണ്ട്.   അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യത പരിഗണിച്ചാണ് ചില ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ മുതൽ കൂടുതൽ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്….

Read More

പൂഞ്ഞാർ ഉരുൾപൊട്ടൽ; മകന് പിന്നാലെ അമ്മയും മരിച്ചു, വീട് അപ്രത്യക്ഷമായി

കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മകനുപിന്നാലെ വീട്ടമ്മയും മരിച്ചു. റെജീന ജോണി ആണ് മരിച്ചത്. റെജീനയുടെ മകൻ ജോസഫിൻ ജോണിയുടെ (24) മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ജോസഫിൻ അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജോസഫിന്റെ പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായതിനാൽ രക്ഷപ്പെട്ടു. മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.   ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്ന് പത്ത് മീറ്റർ മാറി വീടിന്റെ മേൽക്കൂര തകർന്നുകിടന്നതിന്റെ…

Read More

മഴ ദുരന്തത്തിലേക്ക്.. പലേടത്തും ആളപായം, ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. കൊണ്ടോട്ടി നീറാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പ തൊടി ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മൻ ആണ് മരിച്ചത്. അമിതമായ ഒഴുക്കുള്ള തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, കോട്ടയം പുതുപ്പള്ളിയിൽ…

Read More