admin

ഓണത്തിന് നാടൻ പച്ചക്കറികൾ കിട്ടാതെയായേക്കും, കാരണം ഈ വലിയ പ്രശ്‌നം

കോട്ടയം: ഓണക്കാലം കർഷകരെ സംബന്ധിച്ച് പ്രതീക്ഷയുടെ കാലമാണ്. എന്നാൽ ഇത്തവണ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുമ്പോൾ ഓണക്കാലം ലക്ഷ്യമാക്കിയുള്ള പച്ചക്കറികൃഷി എങ്ങനെയും സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ. കർക്കടക മഴ കുറഞ്ഞതോടെ വാഴയും മത്തനും വെള്ളരിയുമൊക്കെ കരിഞ്ഞുണങ്ങുന്ന അവസ്ഥയായി. ഇത് ഉത്പാദനം കുറയാനും വിപണിയിൽ നാടൻ പച്ചക്കറികൾക്ക് വില ഉയരാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. പകൽചൂട് വർദ്ധിച്ചതോടെ രാവിലെയും വൈകിട്ടും വിളകൾക്ക് വെള്ളമൊഴിക്കേണ്ട സാഹചര്യമാണ് കർഷകർക്ക്. ഇതും വെല്ലുവിളിയാണ്. അപ്രതീക്ഷിത വെല്ലുവിളി കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ…

Read More

സുരേഷ് ഗോപിയുടെ ഇടപെടൽ,​ 4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളും നിരോധിച്ചു

ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ച വെബ്‌സൈറ്റുകൾക്കും ടെലഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്ര സർക്കാർ. 4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളുമാണ് പൂട്ടിയത്. കേന്ദ്ര സഹ മന്ത്രിസുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി അദ്ദേഹത്തിന് കത്തയച്ചിരുന്നു. വ്യാജ പതിപ്പുകൾ ഇറങ്ങുന്നതിലൂടെ സിനിമാ വ്യവസായത്തിനുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് അശ്വിനി വൈഷണവ് പറഞ്ഞു.പരാതികൾ പരിഹരിക്കാൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രത്യേക സംവിധാനം…

Read More

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് വി മുരളീധരൻ എംഎൽഎയ്ക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒരു ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​തു​ലാ​ഭാ​ര​ത്തി​നി​ടെ​ ​ത്രാ​സി​ന്റെ​ ​ക​യ​ർ​ ​പൊ​ട്ടി​വീ​ണ് ​വി.​മു​ര​ളീ​ധ​ര​ൻ​ ​എം.​എ​ൽ.​എ​യ്ക്ക് ​പ​രി​ക്കേ​റ്റു.​ ​കാ​ലി​നാ​ണ് ​പ​രി​ക്ക്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​സം​ഭ​വം.​ ​തു​ലാ​ഭാ​രം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ത്രാ​സ് ​പൊ​ട്ടി​യ​തോ​ടെ​ ​എം.​എ​ൽ.​എ​ ​നി​ല​ത്തു​വീ​ണു.​ ​പൊ​ട്ടി​യ​ ​ത്രാ​സ് ​കാ​ലി​ൽ​ ​പ​തി​ച്ചാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​അ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​താ​യി​ ​എം.​എ​ൽ.​എ​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.

Read More

പഞ്ചാബ് യൂണി. ക്യാമ്പസിൽ ഗവേഷക ഷോക്കേറ്റ് മരിച്ചു

ചണ്ഡിഗർ: പഞ്ചാബ് സർവകലാശാലാ ക്യാമ്പസിൽ ഗവേഷക വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകയായ ജ്യോതിയാണ് (28) മരിച്ചത്. സംഭവത്തെത്തുടർന്ന് മണിക്കൂറോളം വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഹരിയാനയിലെ രേവാരി സ്വദേശിയായ ജ്യോതി ഹോസ്റ്റലിൽ നിന്ന് തന്റെ പഠനവിഭാഗത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് പ്രധാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നടപ്പാതയിലൂടെ നടന്ന ജ്യോതിക്ക് സമീപത്തെ ഇലക്ട്രിക് ജംഗ്ഷൻ ബോക്സിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണവാർത്ത വന്നതോടെ സർവകലാശാലാ വൈസ് ചാൻസലറുടെ ഓഫീസിനുമുമ്പിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ…

Read More

13 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കണം, ഹർജി

ന്യൂഡൽഹി: 13 വയസിനു താഴെയുള്ള കുട്ടികളുടെ സമൂഹ മാദ്ധ്യമ ഉപയോഗം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. ഡൽഹിയിലെ മൂന്നു വയസുകാരിയുടെ മാതാവാണ് കോടതിയെ സമീപിച്ചത്. നിയന്ത്രണമില്ലെങ്കിൽ കുട്ടികൾക്ക് ഡിജിറ്റൽ അഡിക്ഷനുണ്ടാകുമെന്നാണ് വാദം. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാദ്ധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഇന്നലെ ലിസ്റ്റ് ചെയ്തെങ്കിലും വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് തേജസ് കരിയ പിന്മാറി.   ആഗസ്റ്റ് 5ന് പുതിയ ബെഞ്ച് പരിഗണിക്കും. 13നും 16നും ഇടയിൽ പ്രായമുള്ള…

Read More

4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളും നിരോധിച്ചു

ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ച വെബ്‌സൈറ്റുകൾക്കും ടെലഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്ര സർക്കാർ. 4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളുമാണ് പൂട്ടിയത്. കേന്ദ്ര സഹ മന്ത്രിസുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി അദ്ദേഹത്തിന് കത്തയച്ചിരുന്നു. വ്യാജ പതിപ്പുകൾ ഇറങ്ങുന്നതിലൂടെ സിനിമാ വ്യവസായത്തിനുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് അശ്വിനി വൈഷണവ് പറഞ്ഞു.പരാതികൾ പരിഹരിക്കാൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രത്യേക സംവിധാനം…

Read More

കൗൺസിൽ യോഗം വെള്ളിയാഴ്ച ; അവധി അപേക്ഷ നൽകി സുഗതൻ

തിരുവനന്തപുരം: കോർപ്പറേഷനിൽ വെള്ളിയാഴ്ച കൗൺസിൽ യോഗം നടക്കാനിരിക്കെ കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ അഭിഭാഷകർ മുഖാന്തരം മേയർക്ക് അവധി അപേക്ഷ നൽകി. തുടർച്ചയായി മൂന്ന് കൗൺസിലുകളിൽ പങ്കെടുക്കാതെ വന്നാൽ അംഗത്വം നഷ്ടമാകുന്നത് ഒഴിവാക്കാൻ അപേക്ഷ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. കഴിഞ്ഞ രണ്ടു യോഗങ്ങളിൽ സുഗതന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച നടക്കാനിരിക്കുന്നത് മൂന്നാമത്തെ കൗൺസിൽ യോഗമാണ്. എന്നാൽ കാപ്പാക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ഒരാൾക്ക് എങ്ങനെയാണ് അവധി അപേക്ഷ നൽകാൻ…

Read More

ഇതിനേക്കാൾ സംസ്‌കാരം മൃഗങ്ങൾ കാണിക്കും, ഇയാളെ അഴിയെണ്ണിക്കണം’; ടി ജി മോഹൻദാസിനെതിരെ മാധവ് സുരേഷ്

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി നടൻ മാധവ് സുരേഷ്. സോഷ്യൽ മീഡിയയിലൂടെയാണ് മാധവ് സുരേഷിന്റെ പ്രതികരണം. ഈ ആർഎസ്‌എസ് ബുദ്ധിജീവിയെക്കൾ മെച്ചപ്പെട്ട സംസ്‌കാരം മൃഗങ്ങൾ കാണിക്കുമെന്നും ഇത്തരമൊരു വൈകൃത മനോഭാവത്തിനുടമയായ ഇയാളെ അഴിയെണ്ണിക്കണമെന്നും മാധവ് സുരേഷ് കുറിച്ചു. ‘ഇത്തരം വികൃതമായ മനോഭാവമുള്ള ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്‌എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസ്‌കാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത് ‘ –…

Read More

വന്യജീവി ആക്രമണം; വനത്തിൽ കണ്ടെയ്ൻമെന്‍റ് സംവിധാനം വരുന്നു

തൊടുപുഴ: കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളെ വനത്തിൽതന്നെ നിലനിർത്താൻ വനം വകുപ്പ് കണ്ടെയ്ൻമെന്‍റ് സംവിധാനമേർപ്പെടുത്തുന്നു. മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കണ്ടെയ്ൻമെന്‍റ് സോണിൽ ഒരുക്കും. മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്ന പ്രദേശങ്ങൾ പ്രത്യേക സ്ലോട്ടായി തിരിക്കും. ഇവിടങ്ങളിൽ വനപാലകരുടെ സേവനം ഉറപ്പാക്കി സംഘർഷ തീവ്രത ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി വനത്തിലെ അധിനിവേശ സസ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നശിപ്പിക്കാൻ വിപുല പദ്ധതികൾ തയാറാക്കിവരികയാണ്. വനത്തിനുള്ളിൽതന്നെ മൃഗങ്ങളുടെ ശാസ്ത്രീയ പുനരധിവാസവും സജ്ജീകരിക്കും. ചിലയിടങ്ങളിൽ കൂടുതലായി നിലയുറപ്പിച്ച വന്യജീവികളെ എണ്ണം കുറവുള്ള അനുയോജ്യമായ…

Read More

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

തിരു: പ്രേംനസീർ സുഹൃത് സമിതിയും കൊട്ടാരക്കര അരീക്കൽ ആയൂർവേദാശുപത്രിയും ഒരുക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ ജൂറി ചെയർമാനും ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററുമായ ഹേമലത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.മാധ്യമ രത്ന പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ. ശക്തിധരനും , ദൃശ്യ മാധ്യമ വനിത കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ബിഗ് ടി.വി.ചീഫ് എഡിറ്റർ സുജയ പാർവ്വതിക്കും, മാധ്യമ സമഗ്രസംഭാവനക്കുള പുരസ്ക്കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർവി.എസ്.രാജേഷിനും , സാഹിത്യ പ്രതിഭ പുരസ്ക്കാരം സ്വപ്ന കെ.സുധാകരനും…

Read More