തൃഷയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കും

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ നടി തൃഷയെ പരാമർശിച്ചുള്ള വിവാദ പ്രസ്താവനകൾ വീണ്ടും ചർച്ചയാകുന്നു. ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരമാർശത്തിന് പിന്നാലെ എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാറാണ് തൃഷയെ പരാമർശിച്ച് രംഗത്തെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എപ്പോഴാണെന്ന് കാത്തിരിക്കുകയാണ് തമിഴ്നാട് എന്നായിരുന്നു ഉദയകുമാറിന്റെ പരിഹാസ പരാമർശം. പാർട്ടി പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഓഗസ്റ്റ് എട്ടിന് തൂത്തുക്കുടിയിൽ എഐഎഡിഎംകെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഉദയകുമാർ ഇത്തരമൊരു പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ട്. കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് തമിഴ്നാടിന് അർഹമായ വെള്ളം ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വിമർശിച്ച ശേഷമായിരുന്നു പരാമർശം. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ(ടിവികെ) സിനിമാ രംഗത്തുനിന്നുള്ളവർക്ക് വിവിധ സ്ഥാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *