ഇംഗ്ലണ്ട് ഗോൾ കീപ്പറുടെ കുപ്പിയിൽ പേരു കണ്ട് അന്തംവിട്ട് മെസ്സി
അറ്റ്‌ലാന്റ ∙ ഫിഫ ലോകകപ്പിലെ അർജന്റീന ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം അവസാനിച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് ചർച്ചയായി ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോഡിന്റെ വെള്ളക്കുപ്പിയിലെ എഴുത്തുകൾ. അർജന്റീന കളിക്കാരിൽ പെനൽറ്റി എടുക്കുന്നവരുടെ പേരും ഓരോരുത്തരും കിക്ക് എടുക്കുമ്പോൾ ഗോൾ കീപ്പർ എങ്ങോട്ട് ഡൈവ് ചെയ്യണം എന്നതിന്റെ സൂചനയുമാണ് കുപ്പിയിൽ എഴുതി ഒട്ടിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അർജന്റീന ഇംഗ്ലണ്ട് മത്സരത്തിന് ശേഷം ലയണൽ മെസ്സി ഈ കുപ്പിയിൽ എഴുതിയത് വായിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കുപ്പിയും…