11 കാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു
കൊൽക്കത്ത: പശ്ചിമബംഗാളിൽ 11 കാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികളിലൊരാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതി പ്രഭാഷ് മൊണ്ടലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്ത് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ആനന്ദ സർദാർ, ദിബാകർ സർദാർ, കബീർ മൊല്ല എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാനായി…