പകര്‍ച്ചവ്യാധി ഭീഷണിയില്‍ സംസ്ഥാനം: പകര്‍ച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേര്‍

പകര്‍ച്ചവ്യാധി ഭീഷണിയില്‍ സംസ്ഥാനം. പകര്‍ച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇന്നലെ മാത്രം നാലുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ 134 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേര്‍ക്കാണ്ഷിഗെല്ല സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്നലെ ഷിഗെല്ല നാലുപേര്‍ക്ക് സ്ഥിരീകരിച്ചത്. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 6 മാസത്തിനുള്ളില്‍…

Read More

നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈയസ്റ്റ് റിസ്‌ക്, ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ…

Read More

കൊറിയന്‍ വീരഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യന്‍ വമ്പന്മാര്‍ക്ക് വിജയം

ഫുട്‌ബോള്‍ ലോകകപ്പില്‍ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നില്‍ നിന്ന് പൊരുതിക്കയറി 2-1 തോല്‍പ്പിച്ചു. തുടക്കം മുതല്‍ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാല്‍ ഗോള്‍ കണ്ടെത്തനാായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.യോഗ്യതാ മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടര്‍ക്കഥയാക്കി. കിട്ടിയ അവസരങ്ങള്‍ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയില്‍ കണ്ടിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍…

Read More

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത. കൊല്ലം പത്തനംതിട്ട ആലപ്പുഴ ഉള്‍പ്പെടെ 11 ജില്ലകളില്‍ മഴമുന്നറിയിപ്പ്. എറണാകുളം തൃശൂര്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. എറണാകുളം ഇടുക്കി ജില്ലകളില്‍ നാളെയും ഓറഞ്ച് അലേര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.ഏറ്റവും പുതിയ റഡാര്‍ ചിത്രം…

Read More

പൊതുമേഖലയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ച ലാഭവീതം 2.5 ലക്ഷം കോടി: ധനക്കമ്മിക്ക് ആശ്വാസം

മൂന്നു വര്‍ഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ലാഭവീതമായി സര്‍ക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടിയിലേറെ രൂപ. ആറാം വര്‍ഷവും ലാഭവീത വരുമാനം ബജറ്റ് പ്രതീക്ഷകള്‍ മറികടക്കുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം മാത്രം 89,501 കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. ലാഭവീതം ഇങ്ങനെ സാമ്പത്തിക വര്‍ഷം ആകെ ഡിവിഡന്റ് (ലിസ്റ്റഡ് PSUs സര്‍ക്കാരിന്റെ വിഹിതം (Rs.Cr) FY24 1.34 ലക്ഷം കോടി 82,451 FY25 1.33 ലക്ഷം കോടി 83,496 FY26 1.43 ലക്ഷം കോടി 89,501…

Read More

കോഴിക്കോട് ചികിത്സയിലുള്ള നിപ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കോഴിക്കോട് ചികിത്സയിലുള്ള നിപ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂണ്‍ രണ്ടിന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ജൂണ്‍ 3, 4, 5, 6 തീയതികളില്‍ ഫറോക്ക് കോളജ് പോസ്റ്റ് ഓഫീസ്, ജൂണ്‍ 7, 8, 9 തീയതികളില്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി. ജൂണ്‍ 10ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ചികിത്സതേടുകയായിരുന്നു.നിപ ബാധിതന്റെ…

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതിയില്‍. ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിഷയം പരിഗണിക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്മാറിയിരുന്നു.അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പ ഗത്താണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. നേരത്തെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും പിന്മാറിയുന്നു. ജില്ലാ കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ്…

Read More

ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും, സന്ദേശം തുറക്കരുത്

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്ങിനുള്ള ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരള സൈബര്‍ പോലീസ്. ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫോണുകളിലെത്തുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍, ലൈവ് കാണാനുള്ള ആപ്ലിക്കേഷന്‍, സൗജന്യമായി മത്സരം കാണാനുള്ള ലിങ്കുകള്‍ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ക്കെതിരേയാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനും മറ്റും ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ ഹാക്ക് ചെയ്യപ്പെടുമെന്നും സൈബര്‍ വിങ് മുന്നറിയിപ്പ് നല്‍കുന്നു. ഫിഫ ലോകകപ്പ്…

Read More

മണിപ്പൂരില്‍ രണ്ട് കുക്കികള്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം നാഗാ വംശജരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വംശീയ സംഘര്‍ഷം. സേനാപതി, കംജോങ് ജില്ലകളില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വംശജര്‍ കൊല്ലപ്പെട്ടു. ബന്ദികളാക്കപ്പെട്ട ആറ് നാഗാ വംശജരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെത്തിയതിനുപിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്.മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കംജോങ് ജില്ലയിലെ കുല്‍തു ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതരായ തോക്കുധാരികള്‍ രണ്ട് കുക്കികളെ വെടിവച്ചു കൊലപ്പെടുത്തിയത്. ആക്രമികള്‍ ഗ്രാമത്തിലെ പള്ളിയും ഉള്‍പ്പെടെ ഏഴ് കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ആക്രമണം നടത്തിയത് നാഗാ സായുധ സംഘമാണെന്ന് ഈസ്റ്റേണ്‍ കുക്കി ചീഫ്‌സ് അസോസിയേഷന്‍ ആരോപിച്ചു. എന്നാല്‍,…

Read More

കോണ്‍ഗ്രസിന്റെ നിയമപോരാട്ടം ഫലംകണ്ടില്ല; മധ്യപ്രദേശില്‍ 3 രാജ്യസഭാ സീറ്റുകളിലും ബി.ജെ.പി.ക്ക് എതിരില്ലാതെ ജയം

\ഭോപ്പാല്‍: സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാള്‍, മുന്‍ സംസ്ഥാന ഫിഷര്‍മാന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ മഹേഷ് കേവത് എന്നിവരാണ് വിജയിച്ചവര്‍. കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളിയതിനെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നിലവിലുള്ള തിരഞ്ഞെടുപ്പ് നടപടികള്‍…

Read More