കൊറിയന്‍ വീരഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യന്‍ വമ്പന്മാര്‍ക്ക് വിജയം

ഫുട്‌ബോള്‍ ലോകകപ്പില്‍ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നില്‍ നിന്ന് പൊരുതിക്കയറി 2-1 തോല്‍പ്പിച്ചു. തുടക്കം മുതല്‍ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാല്‍ ഗോള്‍ കണ്ടെത്തനാായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.യോഗ്യതാ മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടര്‍ക്കഥയാക്കി. കിട്ടിയ അവസരങ്ങള്‍ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയില്‍ കണ്ടിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ കൊറിയയെ ഞെട്ടിച്ച് ചെക്കിന്റെ നായകന്‍ ലഡിസ്ലാവ് ക്രജ്കിയ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. പിന്നീട് കൊറിയന്‍ ആക്രമണത്തിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. 67-ാം മിനിറ്റില്‍ ബ്വാങ് ഇന്‍ ബ്യോം ഗോള്‍നേടി സമനില പിടിച്ചു.കളിയവസാനിക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി കൊറിയ ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ ഹ്യോണ്‍ ഗ്യു കൊറിയയെ മുന്നിലെത്തിച്ചു. ലീഡ് നേടിയതോടെ ചെക്ക് റിപ്പബ്ലിക്കിന്റെ മുന്നേറ്റങ്ങള്‍ കൃത്യമായി പ്രതിരോധിച്ച് കൊറിയ ജയം സ്വന്തമാക്കി. ഇന്ന് കാനഡ – ബോസ്‌നിയ പോരാട്ടം. മത്സരം ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക്.

 

Leave a Reply

Your email address will not be published. Required fields are marked *