കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം

ഗ്ലാസ്കോ: കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 45 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തിൽ മീരബായ് ചാനുവാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. മീരബായ് ചാനു തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യക്കുവേണ്ടി സ്വർണം നേടുന്നത്. സ്നാച്ചിൽ 85 കിലോയും ക്ലീൻ ആൻഡ് ജെർക്കെയിൽ 105 കിലോയും ഉൾപ്പെടെ ഉയർത്തിയാണ് സ്വർണ നേട്ടം. 2018ലും 22ലും സ്വർണം നേടിയിരുന്നു.

Read More

ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളിയല്ല; ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്

കുവൈത്ത് സിറ്റി: ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തായ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്. റിപ്പോർട്ട് പൂർണ്ണമായും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അടങ്ങിയതാണെന്ന് വ്യക്തമാക്കി അമേരിക്കയിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ് ‘വാൾ സ്ട്രീറ്റ് ജേണൽ’ എഡിറ്റോറിയൽ ബോർഡിന് കത്തയച്ചു. ‘ബഹ്‌റൈൻ, കുവൈത്ത് യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിച്ചു’ എന്ന തലക്കെട്ടിൽ ജൂലൈ 24നാണ് ‘വാൾ സ്ട്രീറ്റ് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സമ്മർ സെയ്ദും, ഷെൽബി ഹോളിഡേയും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന്…

Read More

അമേരിക്കയുടെ വെടിതീർന്നു; തൽക്കാല യുദ്ധവിരാമത്തിന് പിന്നിൽ ആയുധക്ഷാമമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ/തെഹ്‌റാൻ: ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കം തൽക്കാലത്തേക്ക് നിർത്തിവെച്ചത് ആയുധ ശേഖരത്തിലെ കുറവുകൊണ്ടാണെന്ന് റിപ്പോർട്ടുകൾ. യു.എസ് വ്യോമപ്രതിരോധ സംവിധാനങ്ങളിലെ മിസൈൽ ശേഖരം വളരെ കുറച്ച് മാത്രമാണ് യു.എസിന്റെ പക്കലിലുള്ളതെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. ഇറാനുമായുള്ള സംഘർഷത്തിൽ പെന്റഗൺ ഇതുവരെ 1,200-ലധികം പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചു കഴിഞ്ഞു. ഇത് യു.എസിന്റെ മിസൈൽ ശേഖരത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. ജോർഡൻ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് സൈനികരെയും താവളങ്ങളെയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും മറ്റ് വെടിമരുന്നുകളും…

Read More

പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. ​നിലവിൽ ഭക്ഷ്യം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരുന്ന പ്രഹ്ലാദ് ജോഷി, തന്‍റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടി ഔദ്യോഗികമായി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ധർമേന്ദ്ര പ്രധാന്റെ രാജി സ്വീകരിച്ചതും പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയതും.

Read More

കർക്കടക മാസത്തിൽ പലതരം കഞ്ഞികൾ

കേരളീയർക്ക് ഏറ്റവും പ്രിയമുള്ള ആഹാരമാണു കഞ്ഞി. അരി വെള്ളത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞി ശരീരക്ഷീണത്തെ അകറ്റുവാനും ദഹനശക്തി വർധിപ്പിക്കുവാനും ശരീരത്തിലെ ജലാംശം നിലനിർത്തുവാനും സഹായിക്കുന്നു. പനി, വയറിളക്കം മുതലായ രോഗങ്ങളില്ലാതാക്കുവാനും സഹായിക്കും.അരിയും വെള്ളവുമാണു കഞ്ഞിയുടെ മുഖ്യ ഘടകങ്ങൾ. ഇവയുടെ അളവിലെ വ്യത്യാസം, ഒപ്പം ചേർക്കുന്ന മറ്റു പദാർഥങ്ങൾ ഇവയനുസരിച്ചു കഞ്ഞിയുടെ ഗുണത്തിൽ വ്യത്യാസം വരും. കഞ്ഞി പലതരം മണ്ഡം: അരിയുടെ 14 ഇരട്ടി വെള്ളം ചേർത്തു വേവിച്ചു ചോറില്ലാതെ കഞ്ഞിവെള്ളം മാത്രമെടുത്തുപയോഗിക്കുന്നതിനെ മണ്ഡമെന്നു പറയുന്നു. ഇതിൽ ചുക്കും ഇന്തുപ്പും കൂടി…

Read More

15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരൻ മരിച്ചു. കേന്ദ്ര വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്.   ബോറിംഗ് ജോലികൾക്കായി ഗ്രേറ്റർ നോയിഡ അതോറിറ്റി ഏകദേശം 15 അടി താഴ്‌ചയിൽ കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഴിക്ക് ചുറ്റഇം സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അവ്യാൻ…

Read More

ജനപ്രിയമായി കേരള പൊലീസിന്റെ ‘പോൽ-ആപ്പ്’; ഡൗൺലോഡ് ചെയ്തത് 17 ലക്ഷത്തിലധികം പേർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പാ​യ പോ​ല്‍ ആ​പ്പി​ന് പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണം. 2020 ജൂ​ണി​ൽ നി​ല​വി​ൽ​വ​ന്ന ആ​പ് ഇ​തി​ന​കം 17 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. പൊ​ലീ​സി​ല്‍നി​ന്ന്​ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭി​ക്കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ള്‍ സ്​​റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് എ​ത്താ​തെ ഓ​ണ്‍ലൈ​നി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് പോ​ല്‍-​ആ​പ്പ് (POL-APP). കേ​ര​ള​ത്തി​ലെ എ​ല്ലാ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​മ്പ​ര്‍, ഇ​മെ​യി​ല്‍ വി​ലാ​സം, പൊ​ലീ​സ് ക്ലി​യ​റ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്, എ​ഫ്.​ഐ.​ആ​ര്‍ റി​പ്പോ​ര്‍ട്ട് എ​ന്നി​വ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, മൈ​ക്ക്…

Read More

ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിനു നേരെ ആക്രമണം

ന്യൂഡൽഹി: ഇറാനിയൻ സമുദ്രാതിർത്തിയിൽ ആക്രമണത്തിനിരയായ മൊസാംബിക് പതാക വഹിച്ചുള്ള ‘ദിശ’ എൽ.പി.ജി ടാങ്കറിലെ 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ജൂലൈ 24ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും എംബസി അറിയിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ എംബസി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളത്….

Read More

‘ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്’; ‘പാറ്റ’കളുടെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി

വയനാട്: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന്റെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി എംപി. ഇത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്നും എല്ലാ ഭരണാധികാരികൾക്കുമുള്ള പാഠമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ജനങ്ങൾ രാജ്യം തിരിച്ചുപിടിച്ചിരിക്കുന്നുവെന്നും വയനാട് എംപി കൂട്ടിച്ചേർത്തു. കള്ളാടി മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു എംപിയുടെ പ്രതികരണം. ‘അവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നാൽ ഇന്ത്യയുടെ യുവജനങ്ങൾ പിന്നോട്ടില്ലായിരുന്നു. ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്. ഞങ്ങൾ വിദ്യാർത്ഥിക്കൊപ്പം നിന്നു. എന്റെ സഹോദരൻ…

Read More

ധർമേന്ദ്ര പ്രധാന്റെ രാജി; അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നു

ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിനിടെ അടച്ച മെട്രോ സ്റ്റേഷനുകളിൽ മൂന്നെണ്ണം തുറന്നു. രാജീവ് ചൗക്, മന്തി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടമാണ് തുറന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) ഇക്കാര്യം അറിയിച്ചത്. ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക്, രാമകൃഷ്ണ ആശ്രം മാർഗ് തുടങ്ങി 18 സ്റ്റേഷനുകളായിരുന്നു അടച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നുവെന്നായിരുന്നു ഡിഎംആർസി അറിയിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര…

Read More